ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഡെല്‍ഹി:  (www.kvartha.com 09.04.2014) ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ ബുധനാഴ്ച  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ആറുമണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വോട്ടെടുപ്പ് പൊതുവെ  സമാധാനപരമായിരുന്നു.

അരുണാചല്‍ പ്രദേശ്, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടു വീതവും മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളിലെ ഓരോ മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.

അരുണാചല്‍ പ്രദേശിലെ 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. അരുണാചല്‍ നിയമസഭയില്‍ ആകെയുള്ള 60 സീറ്റില്‍ 11 എണ്ണത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഭൂരിപക്ഷം നേടിയിരുന്നു. ബാക്കിയുള്ള 49 സീറ്റുകളിലേക്കാണ് ബുധനാഴ്ച  വോട്ടെടുപ്പ് നടക്കുന്നത്.

അതേസമയം ബുധനാഴ്ച നടത്താനിരുന്ന മിസോറമിലെ ഒരു ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ബന്ദിനെ തുടര്‍ന്ന് ഈ മാസം 11ലേക്ക് മാറ്റി. നാഗാലാന്‍ഡിലെ ഏക ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് നാഗാലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രി നെയ്ഫിയു റിയോയും ജനവിധി തേടുന്നുണ്ട്. കോണ്‍ഗ്രസ്, ബി.ജെ.പി, എന്‍.സി.പി, പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ എന്നീ പാര്‍ട്ടികളാണ് പ്രധാനമായും മത്സരരംഗത്തുള്ളത്.


അരുണാചല്‍ പ്രദേശില്‍ നിന്ന് ജനവിധി തേടുന്ന കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പ് മന്ത്രി നിനോങ് എറിങ്, മേഘാലയയിലെ ടുറ മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്ന ലോക്‌സഭാ മുന്‍ സ്പീക്കറും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവുമായ പി.എ. സാങ്മ എന്നിവരും  രണ്ടാം ഘട്ടത്തില്‍ മല്‍സരിക്കുന്ന  പ്രമുഖരില്‍ പെടുന്നു.

കോണ്‍ഗ്രസിന്റെ ഡാരില്‍ വില്ല്യം ചേരന്‍ മോമിനാണ് സാംങ്മയുടെ എതിരാളിയായി മത്സരിക്കുന്നത്. മകളും കേന്ദ്രമന്ത്രിയുമായ അഗത സാംങ്മയുടെ സിറ്റിങ് സീറ്റാണ് തുറ. സാംങ്മയെ ഒന്‍പത് തവണ  തുടര്‍ച്ചയായി വിജയിപ്പിച്ച മണ്ഡലം കൂടിയാണിത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആറു മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആരംഭിച്ചുവോട്ടെടുപ്പില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി  സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. ബിഎസ്എഫ്, സിആര്‍പിഎഫ്, സംസ്ഥാന പോലീസ് എന്നീ  വിഭാഗങ്ങളെയാണ് സുരക്ഷയ്ക്കായി ഓരോ തെരഞ്ഞെടുപ്പ് മണ്ഡലങ്ങളിലും വിന്യസിച്ചിട്ടുള്ളത്.

കേരളത്തോടൊപ്പം ഹരിയാനയിലും മഹാരാഷ്ട്രയിലും ഒഡിഷയിലും
ഉത്തര്‍പ്രദേശിലും 10ഉം മധ്യപ്രദേശില്‍ ഒമ്പതും ഡെല്‍ഹിയില്‍ ഏഴും ബിഹാറില്‍ ആറും ഝാര്‍ഖണ്ഡില്‍ അഞ്ചും അന്തമാന്‍ നികോബാര്‍, ലക്ഷദ്വീപ്, ചണ്ഡീഗഢ്, ഛത്തിസ്ഗഢ്, ജമ്മുകശ്മീര്‍ എന്നിവിടങ്ങളില്‍ ഓരോ  മണ്ഡലങ്ങളിലുമാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം  

Also Read:
കാസര്‍കോട്ടെ പ്രതിനിധിയെ തെരഞ്ഞെടുക്കുന്നത് 12,40,460 വോട്ടര്‍മാര്‍
Keywords:  Polling begins for Arunachal assembly, LS seats, New Delhi, Congress, BJP, NCP, Voters, Protection, Police, Jammu, Kashmir, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia