Politics | കൈവിട്ട കളിക്ക് മമതാബാനര്‍ജി; ബംഗാള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു

 


നവോദിത്ത് ബാബു

കൊൽക്കത്ത: (KVARTHA)
ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളിലെ രാഷ്ട്രീയം കലങ്ങിമറിയുന്നു. ഒരുകാലത്ത് ഇന്ത്യയുടെ അഭിമാനമായ ബംഗാളിന്റെ രാഷ്ട്രീയപെരുമയ്ക്കു തന്നെ കോട്ടം തട്ടുന്ന സംഭവവികാസങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേതായി പുറത്തിറങ്ങിയ വ്യാജ വീഡിയോ, ഗവര്‍ണര്‍ക്കെതിരെ വന്ന ലൈംഗികാരോപണ കേസ്, ബിജെപി നേതാവിനെതിരെയുള്ള അന്വേഷണം തുടങ്ങി ബംഗാളില്‍ മമതയും മറ്റു രാഷ്ട്രീയപാര്‍ട്ടികളുമായുളള പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്.
  
Politics | കൈവിട്ട കളിക്ക് മമതാബാനര്‍ജി; ബംഗാള്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു

ഇതിനെല്ലാം പുറമേ സംസ്ഥാന പൊലീസ് വാഹനത്തില്‍ നിന്ന് മദ്യകുപ്പികള്‍ കണ്ടെത്തിയതും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ നിന്നും വിദേശ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയതും വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. തൊട്ടുപിന്നാലെ രാഷ്ട്രീയ എതിരാളികള്‍ തന്റെ അനന്തരവനും ടിഎംസിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ അഭിഷേക് ബാനര്‍ജിയെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ആരോപണവും വിവാദങ്ങള്‍ കത്തിച്ചിട്ടുണ്ട്.

ഇതോടെ കേന്ദ്ര അന്വേഷണ എജന്‍സികളായ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ്, എന്‍ഐഎ, ഇഡി, സിബിഐ തുടങ്ങിയവര്‍ സംസ്ഥാനത്തേക്ക് എത്തുകയും ചെയ്തിട്ടുണ്ട്. നിരവധി അഴിമതി കേസുകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷിക്കുന്ന തിരക്കിലാണ് സിബിഐയും ഇഡിയും. സിബിഐ പിടിച്ചെടുത്ത ആയുധ ശേഖരത്തെപ്പറ്റി അന്വേഷിക്കാനാണ് എന്‍എസ്ജി സംസ്ഥാനത്തെത്തിയത്.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു സ്ഫോടനത്തെപ്പറ്റിയുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് ദേശീയഅന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍ ബംഗാളില്‍ തമ്പടിക്കുന്നത്. കെജ്രിവാളിനു ശേഷം മറ്റൊരു മുഖ്യമന്ത്രി കൂടി നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നാല്‍ ജയില്‍ അഴിക്കുളളിലാകുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

Keywords:  News, News-Malayalam-News, National, Election-News, Lok-Sabha-Election-2024, Political problems in West Bengal
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia