ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 15.06.2016) അഞ്ചുവര്‍ഷം മുമ്പ് രാജ്യത്തുനിന്നും അപ്രത്യക്ഷമായ പോളിയോ വൈറസിനെ വീണ്ടും കണ്ടെത്തി. ഹൈദരാബാദിലാണ് പോളിയോ വൈറസിനെ കണ്ടെത്തിയത്.
നഗരത്തിലെ അഴുക്കുചാലിലെ വെള്ളത്തില്‍ നിന്നും ഒരു പ്രത്യേക തരത്തിലുള്ള പോളിയോ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇതിനെതിരെ പ്രചാരണം തുടങ്ങാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂണ്‍ 20 മുതല്‍ 26 വരെ അംബര്‍പേട്ടിലും ഹൈദരാബാദിലും പോളിയോ വൈറസിനെതിരെ പ്രചാരണം നടത്തും. ആറു ആഴ്ച മുതല്‍ മൂന്നു വയസുവരെ പ്രായമുള്ള കുട്ടികളെ ലക്ഷ്യംവച്ചാണ് പ്രചാരണം നടത്തുന്നത്.
സംസ്ഥാനത്തെ അംബര്‍പേട്ടിലുള്ള അഴുക്കുചാലിലെ വെള്ളം പരിശോധിച്ചപ്പോഴാണ് വൈറസിനെ കണ്ടെത്തിയതെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജേശ്വര്‍ തിവാരി അറിയിച്ചു. 2011ല്‍ രാജ്യത്തുനിന്നും പോളിയോ വൈറസിനെ ഉന്മൂലനം ചെയ്തിരുന്നു. പിന്നീട് നിരീക്ഷണം നടത്തിവന്നിരുന്നു. അതിനിടയിലാണ് വീണ്ടും വൈറസിനെ കണ്ടെത്തിയിരിക്കുന്നത്.

Also Read:
ഉപ്പള കടലില്‍ കാണാതായ യുവാവിന്റെ മൃതദേഹം ഷിറിയ കടപ്പുറത്ത് കണ്ടെത്തി
Keywords: Polio Virus Found In Hyderabad, Telangana Government Launches Special Drive, Health, Principal, Drainage, Amberpet, Campaign, Hyderabad, Children, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.