സുനന്ദയുമായി സംസാരിച്ച പത്രപ്രവര്‍ത്തകരെ ചോദ്യം ചെയ്യും

 


ADVERTISEMENT

ന്യൂഡല്‍ഹി: (www.kvartha.com 21/01/2015) സുനന്ദ പുഷ്‌കര്‍ മരണത്തിന് മുമ്പ് സംസാരിച്ച പത്രപ്രവര്‍ത്തകരെ ഡല്‍ഹി പോലീസ് ചോദ്യം ചെയ്യുന്നു.

ടെലിഫോണിലാണ് സുനന്ദ പുഷ്‌കര്‍ മരിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ് ഒരു ടെലിവിഷന്‍ ജേണലിസ്റ്റും രണ്ട് വനിതാ പത്രപ്രവര്‍ത്തകരുമായി സംസാരിച്ചത്. ഇവരെയാണ് പോലിസ് ചോദ്യം ചെയ്യുന്നത്. സുനന്ദയുടെ ഭര്‍ത്താവ് ശശി തരൂരിനെ ചോദ്യംചെയ്തതിന്റെ തുടര്‍ച്ചയായാണിത്. ശശി തരൂരിനെ ചോദ്യം ചെയ്തതില്‍നിന്ന് ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ്. ബസി പറഞ്ഞു.

സംശയങ്ങളുണ്ടെങ്കില്‍ പ്രത്യേക അന്വേഷണസംഘം തരൂരിനെ വീണ്ടും ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനവരി 17ന് ഡല്‍ഹിയിലെ പഞ്ചനക്ഷത്രഹോട്ടലിലാണ് 52കാരിയായ സുനന്ദ പുഷ്‌കറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. ജനവരി 15ന് ഹോട്ടലില്‍ മുറിയെടുത്ത സുനന്ദ തൊട്ടടുത്ത ദിവസം പുറത്തുപോയതിന്റെ വിശദാംശങ്ങളും ഡല്‍ഹി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തേടുന്നുണ്ട്.
സുനന്ദയുമായി സംസാരിച്ച പത്രപ്രവര്‍ത്തകരെ ചോദ്യം ചെയ്യും

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords: Police, Question, Journalists,  Sunanda Pushkar, Spoken, Shashi Tharoor, Death.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia