SWISS-TOWER 24/07/2023

Police | പാനൂർ കൊലപാതകം: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും പ്രതി കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്

 


ADVERTISEMENT

തലശേരി: (www.kvartha.com) മൊകേരി വള്ള്യായി കൊലപാതക കേസിലെ പ്രതി ശ്യാംജിത്, വിഷ്ണുപ്രിയയുടെ സുഹൃത്തിനെയും കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് റിപോർട്. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത് പദ്ധതിയിട്ടിരുന്നെന്നാണ് പൊലീസ് റിപോർടിൽ പറയുന്നത്. കുത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപൊയിൽ നടത്തിയ ചോദ്യം ചെയ്യലിൽ ശ്യാംജിത് തന്നെയാണ് ഇക്കാര്യം സമ്മതിച്ചിരിക്കുന്നത്.                  
                      
Police | പാനൂർ കൊലപാതകം: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും പ്രതി കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്

വിഷ്ണുപ്രിയയുമായി പൊന്നാനി സ്വദേശിയായ സുഹൃത്തിന് അടുപ്പമുണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതി പറയുന്നത്. ശ്യാംജിതിന്റെ പ്രണയപ്പകയില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ ശരീരത്തില്‍ കണ്ടെത്തിയത് 18 മുറിവുകളാണ്. ഇതില്‍ 11ഉം ആഴമേറിയതാണ്. മനോനില തെറ്റിയയാള്‍ ചെയ്യുന്ന ആക്രമണത്തിലേല്‍ക്കുന്നതിന് സമാനമായ പരുക്കുകളാണ് വിഷ്ണുപ്രിയയുടെ ദേഹത്തേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്.
             
Police | പാനൂർ കൊലപാതകം: വിഷ്ണുപ്രിയയുടെ ആൺസുഹൃത്തിനെയും പ്രതി കൊല്ലാൻ പദ്ധതിയിട്ടിരുന്നെന്ന് പൊലീസ്

ശ്യാംജിതുമൊത്ത് പൊലീസ് നടത്തിയ തെളിവെടുപ്പില്‍ ഇയാളുടെ വീടിന് സമീപത്തെ കുളത്തില്‍ നിന്ന് ആയുധങ്ങളും വസ്ത്രങ്ങളും കണ്ടെടുത്തിരുന്നു. 20 സെന്റിമീറ്റര്‍ നീളവും മൂന്ന് സെന്റിമീറ്റര്‍ വീതിയുമുള്ള വാള്‍, കത്തി മൂര്‍ച കൂട്ടാനുള്ള യന്ത്രം, മുളകുപൊടി, ചുറ്റിക, കയര്‍, കൈയുറകള്‍ എന്നിവയാണ് കണ്ടെടുത്തത്. കത്തി ബാറ്ററി ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്നതാണ്. ഇവയെല്ലാം ബാഗില്‍ നിറച്ച ശേഷം വെട്ടുകല്ലും വെച്ച്‌ കുളത്തില്‍ താഴ്ത്തുകയായിരുന്നുവെന്നാണ് വിവരം.

Keywords: Police reveals in Vishnu Priya's murder, News,National,Top-Headlines,Latest-News, Thalassery, Murder, Report, Police.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia