SWISS-TOWER 24/07/2023

Police rescue | പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ പാര്‍പിച്ച ബംഗാളി പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

 


ADVERTISEMENT

മലപ്പുറം: (www.kvartha.com) പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ പാര്‍പിച്ച ബംഗാളി പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. അങ്ങാടിപ്പുറത്തെ ലോഡ്ജില്‍ പാര്‍പ്പിച്ച 17കാരിയെ മലപ്പുറം ചൈല്‍ഡ് ലൈനാണ് പെരിന്തല്‍മണ്ണ പൊലീസിന്റെ സഹായത്തോടെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിക്കൊപ്പം ഉണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Aster mims 04/11/2022

Police rescue | പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി തട്ടിക്കൊണ്ടുവന്ന് ലോഡ്ജില്‍ പാര്‍പിച്ച ബംഗാളി പെണ്‍കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി; യുവാവ് കസ്റ്റഡിയില്‍

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

അങ്ങാടിപ്പുറത്തും സമീപത്തും നടത്തിയ തിരച്ചിലിലാണ് ലോഡ്ജില്‍ വ്യാജരേഖകള്‍ കാണിച്ച് രഹസ്യമായി പാര്‍പ്പിച്ച കുട്ടിയെ ബംഗാള്‍ സ്വദേശിയായ അന്‍സാര്‍ അലി എന്നയാള്‍ക്കൊപ്പം കണ്ടെത്തിയത്. കുട്ടിയെ കടത്തിക്കൊണ്ടുവന്നതിന് ജൂലൈയില്‍ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ ബംഗാള്‍ പൊലീസ് കേസെടുത്തിരുന്നു.

ഇതിന് പിന്നാലെ ബംഗാള്‍ പൊലീസ് കേരളത്തിലെത്തി. ബംഗാളിലെ ഗോള്‍ പോഗര്‍ പൊലീസ് സ്റ്റേഷനിലെ എസ് ഐ ടോടോണ്‍ ദേവനനാഥ്, കോണ്‍സ്റ്റബിള്‍മാരായ ബിസ് വിജിത് സിങ്ക, രോഷിനി പസന്ത്, മലപ്പുറം ചൈല്‍ഡ് ലൈന്‍ കൗണ്‍സലര്‍ മുഹ്സിന്‍ പരി, പെരിന്തല്‍മണ്ണ എസ് ഐ സന്തോഷ് കുമാര്‍, സി പി ഒ മാരായ നിഖില്‍, മുഹമ്മദ് സജീര്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

കുട്ടിയെ ബംഗാള്‍ പൊലീസ് വിമാനമാര്‍ഗം നാട്ടിലെത്തിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് സമാനരീതിയില്‍ കടത്തിക്കൊണ്ടുവന്ന നാല് കുട്ടികളെ കൂടി ചൈല്‍ഡ്ലൈന്‍ രക്ഷപ്പെടുത്തിയിരുന്നു.

Keywords: Police rescue minor girl abducted from West Bengal, Malappuram, News, Police, Girl, Custody, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia