Photo | ഡെല്‍ഹി മെട്രോയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യാത്രക്കാരന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത സംഭവം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; യുവാവിനെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ്

 


ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞ മാസം ഡെല്‍ഹി മെട്രോയില്‍ സ്ത്രീകള്‍ അടക്കമുള്ള ആളുകള്‍ നോക്കിനില്‍ക്കെ പരസ്യമായി സ്വയംഭോഗം ചെയ്ത പ്രതിയുടെ ചിത്രം ഡെല്‍ഹി പൊലീസ് പുറത്ത് വിട്ടു. ആളെ തിരിച്ചറിഞ്ഞാല്‍ അറിയിക്കണമെന്ന് ഡെല്‍ഹി മെട്രോ പൊലീസ് ട്വിറ്റര്‍ പേജിലൂടെ അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്ന വ്യക്തിയുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.

ഡെല്‍ഹി മെട്രോയില്‍ യാത്ര ചെയ്യുന്ന യുവാവ്, മൊബൈല്‍ ഫോണില്‍ വീഡിയോ കണ്ടുകൊണ്ട് സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസമാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പെട്ടതോടെ സഹയാത്രികരില്‍ പലരും ഇയാളുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നത് വീഡിയോയില്‍ കാണാം. 

സംഭവം വിവാദമായതിന് പിന്നാലെ ഡെല്‍ഹി വനിതാകമിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ പൊലീസിന് നോടീസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തത്. എപിസി 294-ാം വകുപ്പ് പ്രകാരം രെജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.  

വനിതാകമിഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ മോശം പെരുമാറ്റം നടത്തിയ വ്യക്തിക്കെതിരെ മാതൃകപരമായ ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ചാല്‍ മാത്രമേ മെട്രോയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സാധിക്കൂവെന്ന് സ്വാതി മലിവാള്‍ പറഞ്ഞു.

Photo | ഡെല്‍ഹി മെട്രോയില്‍ ആളുകള്‍ നോക്കി നില്‍ക്കെ യാത്രക്കാരന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത സംഭവം; പ്രതിയുടെ ചിത്രം പുറത്ത് വിട്ട് പൊലീസ്; യുവാവിനെക്കുറിച്ചുള്ള വിവരം പങ്കുവയ്ക്കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ്


Keywords:  News, National-News, Women's Commission, Video, Social Media, Twitter, Police, Tweet, National, Delhi-News, Police Release Pic Of Man Obscene In Delhi Metro.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia