Encounter | ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതികളായ 2 ഗുണ്ടകളെ വധിച്ചതായി തമിഴ്നാട് പൊലീസ്
Oct 12, 2023, 12:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (KVARTHA) ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതികളായ 2 ഗുണ്ടകളെ വധിച്ചതായി തമിഴ്നാട് പൊലീസ്. മുത്തു ശരവണന്, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നൈയിലെ ഷോളവാരത്ത് വ്യാഴാഴ്ച (12.10.2023) പുലര്‍ചെയാണ് സംഭവം.
ആവഡി പൊലീസ് പറയുന്നത്: വെടിവയ്പ്പില്‍ കൊലക്കേസ് പ്രതികളായ കുപ്രസിദ്ധ ഗുണ്ടകളെയാണ് വധിച്ചത്. പരിയനല്ലൂര്‍ മുന്‍ പഞ്ചായത് പ്രസിഡന്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 10 പേര് അറസ്റ്റിലായെങ്കിലും മുഖ്യപ്രതി മുത്തു ശരവണന് ഒളിവിലായിരുന്നു. ഇയാള്‍ എവിടെയാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ പൊലീസ് സ്ഥലത്തെത്തി.
ചോളവാരം വണ്ടല്ലൂര്‍ പാര്കിന് സമീപം പുത്തൂരിലും മാറമ്പുടിയിലും റൗഡികള്‍ പതിയിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഇവരെ വളഞ്ഞത്. പൊലീസ് വളഞ്ഞതോടെ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ മുത്തു ശരവണന് മാരകായുധങ്ങളുമായി ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.
പടിയനല്ലൂര്‍ മുന്‍ പഞ്ചായത് കൗന്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം, നെല്ലൂരിലെ മുന്‍ പഞ്ചായത് കൗന്‍സില്‍ പ്രസിഡന്റിന്റെ കൊലപാതകം എന്നിവയുള്‍പെടെ 7 കൊലപാതക കേസുകളില്‍ മുത്തു ശരവണനെ പൊലീസ് തിരയുകയായിരുന്നു. മുത്തു ശരവണനും സതീഷും കൊലപാതകം, പിടിച്ചുപറി, ഗുണ്ടായിസം തുടങ്ങി നിരവധി കേസുകളില്‍ പ്രതികളാണ്.
ശരവണന് സംഭവസ്ഥലത്തുവെച്ചും വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സതീഷ് ആശുപത്രിയിലും മരിച്ചു. മുത്തു ശരവണന്റെയും സതീഷിന്റെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ചെന്നൈയിലെ സ്റ്റാന്‍ലി സര്‍കാര്‍ ആശുപത്രിയിലേക്ക് അയച്ചു. ആക്രമണത്തില്‍ മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ഉദ്യോഗസ്ഥര്‍ സ്റ്റാന്‍ലി സര്‍കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം സ്വയരക്ഷയ്ക്കായാണ് പ്രതികള്‍ക്ക് നേരെ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ കൂട്ടാളി സതീഷിന് നേരെയും പൊലീസ് വെടിയുതിര്‍ത്തുവെന്നാണ് വിവരം.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.