SWISS-TOWER 24/07/2023

Booked | വ്യായാമശാലയില്‍ വരുന്ന യുവതിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതായി പരാതി; ബോളിവുഡ് നടനെതിരെ കേസ്

 


മുംബൈ: (www.kvartha.com) വ്യായാമശാലയിലെത്തുന്ന യുവതിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകളിട്ടെന്ന പരാതിയില്‍ ബോളിവുഡ് നടന്‍ സഹില്‍ ഖാനെതിരെ കേസെടുത്തു. സ്റ്റൈല്‍, എക്സ്‌ക്യൂസ് മി, അലാഡിന്‍, രാമ ദി സേവിയര്‍ തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള നടനാണ് സഹില്‍ ഖാന്‍. താരത്തിനൊപ്പം ഒരു സ്ത്രീക്കെതിരെയും മുംബൈ പൊലീസ് എഫ്‌ഐആര്‍ രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഓഷിവാര സ്വദേശിയായ 43കാരിയാണ് പരാതിക്കാരി.
Aster mims 04/11/2022

മുംബൈ പൊലീസ് പറയുന്നത്: ഇരുവരും സമൂഹമാധ്യമങ്ങളിലൂടെയാണ് പരാതിക്കാരിയെ അപമാനിച്ചത്. 2023 ഫെബ്രുവരിയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പണത്തെച്ചൊല്ലി വ്യായാമശാലയില്‍വച്ച് കുറ്റാരോപിതയായ സ്ത്രീയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. പിന്നീട് സ്ത്രീയും നടനും ചേര്‍ന്ന് തന്റെ കുടുംബത്തെയും തന്നെയും അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതി പറയുന്നു. 

അതേസമയം, ആരോപണവിധേയയായ യുവതിക്ക് പരാതിക്കാരിയുടെ ഭര്‍ത്താവുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താവിനെതിരെ യുവതി മുന്‍പ് പരാതി നല്‍കിയിരുന്നതായും പൊലീസ് അറിയിച്ചു. അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, സ്ത്രീയെ അപമാനിക്കാന്‍ ശ്രമിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

Booked | വ്യായാമശാലയില്‍ വരുന്ന യുവതിക്കെതിരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ടതായി പരാതി; ബോളിവുഡ് നടനെതിരെ കേസ്


Keywords:  News, National, National-News, Crime-News, Crime, Complaint, Bollywood, Police Station, Police, Case, Social Media, Police Case Against Bollywood Actor For Threatening Woman At Mumbai Gym
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia