മംഗലാപുരം: കാര്‍വാറിലെ അങ്കോലയ്ക്ക് സമീപത്തെ കടലോര റിസോര്‍ട്ടില്‍ രഹസ്യമായി ഉന്മാദ നഗ്നമേളയിലേര്‍പ്പെട്ട എട്ട് യുവാക്കളെയും നാല് യുവതികളെയും പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കള്‍ മംഗലാപുരം സ്വദേശികളാണ്. ഇവരില്‍ നിന്ന് ഒരു ലക്ഷം രൂപയും, പത്ത് മൊബൈല്‍ ഫോണും, മൂന്ന് കാറുകളും പിടിച്ചെടുത്തു.
ഒച്ചയടപ്പിക്കുന്ന സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ യുവതി യുവാക്കള്‍ മദ്യലഹരിയില്‍ നഗ്നനൃത്തമാടുമ്പോഴാണ് രഹസ്യ സന്ദേശത്തെ തുടര്‍ന്ന് പോലീസ് റിസോര്‍ട്ടില്‍ ഇരച്ചുകയറിയത്.
രാജ്കുമാര്‍ ഷെട്ടി(42), സന്ദീപ് ബാലകൃഷ്ണ ഷെട്ടി(35), സച്ചിന്‍ ബാലകൃഷ്ണ ഷെട്ടി(31), ആരിഫ് ഇനയത്തുള്ള(38), യശ്വന്ത് പൂജാരി(38), ഹരീഷ് ഷെട്ടി(42), മധു വെങ്കപ്പ ഷെട്ടി(37), വിനോദ് ഭഗവന്ത്ദാസ്(45) എന്നിവരെയും യുവതികളായ സുധാരാജു കോളാവി(23), ദീപ അരുണ്‍(34), നേപ്പാളികളായ സുഷമ സുബ്ബ(21), റോജി(24)യുമാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പൊതുസ്ഥലത്ത് അനാശാസ്യ രംഗങ്ങള്‍ സൃഷ്ടിച്ചതിന് അറസ്റ്റ് ചെയ്തത്.
അങ്കോളയ്ക്ക് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഹണി ബിച്ച് റിസോര്‍ട്ടിലാണ് റവേ പാര്‍ട്ടി നടന്നത്. പോലീസ് റിസോര്‍ട്ടിലെത്തുമ്പോള്‍ മദ്യ ലഹരിയില്‍ യുവസംഘം കറന്‍സി നോട്ടുകളെറിഞ്ഞ് ആടിത്തിമര്‍ക്കുകയായിരുന്നു. ജില്ലാ പോലീസ് സൂപ്രണ്ട് ബാലകൃഷ്ണയുടെ നിര്‍ദ്ദേശപ്രകാരം ഡി.വൈ.എസ്.പി ഉല്ലാസ് വര്‍ണേക്കര്‍ റെയ്ഡിന് നേതൃത്വം നല്‍കി.

Keywords: Mangalore, National, Police, Rave Party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.