ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് ക്വാറന്റൈനിലാക്കി

 


ADVERTISEMENT

മുംബൈ: (www.kvartha.com 04.05.2020) ഐസിയു വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്. കൊറോണ ചികിത്സയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 34 കാരനെതിരെയാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ രോഗിയായ 44 വയസ്സുകാരനെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.

അതേസമയം, ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.

ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് ക്വാറന്റൈനിലാക്കി

അതിനിടെ, ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊറോണ രോഗികളെ ചികിത്സിച്ചതിനാല്‍ ഡോക്ടര്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.

Keywords:  News, National, India, Hospital, Doctor, Molestation, COVID19, Police, Case, Treatment, Police booked case against a doctor in mumbai for assaulting corona patient
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia