ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരെ ലൈംഗികാതിക്രമം; സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് ക്വാറന്റൈനിലാക്കി
May 4, 2020, 15:04 IST
മുംബൈ: (www.kvartha.com 04.05.2020) ഐസിയു വാര്‍ഡില്‍ ചികിത്സയിലായിരുന്ന കൊറോണ രോഗിക്ക് നേരേ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസ്. കൊറോണ ചികിത്സയ്ക്കിടെയായിരുന്നു കേസിനാസ്പദമായ സംഭവം. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ 34 കാരനെതിരെയാണ് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൊറോണ രോഗിയായ 44 വയസ്സുകാരനെ മോശമായ രീതിയില്‍ സ്പര്‍ശിച്ചെന്നും ലൈംഗികമായി ഉപദ്രവിച്ചെന്നുമാണ് പരാതി.
അതേസമയം, ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ, ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊറോണ രോഗികളെ ചികിത്സിച്ചതിനാല്‍ ഡോക്ടര്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
Keywords: News, National, India, Hospital, Doctor, Molestation, COVID19, Police, Case, Treatment, Police booked case against a doctor in mumbai for assaulting corona patient
അതേസമയം, ഡോക്ടര്‍ക്കെതിരെ പരാതി ഉയര്‍ന്നതോടെ ഇയാളെ ആശുപത്രിയില്‍നിന്ന് പുറത്താക്കിയതായി ആശുപത്രി മാനേജ്‌മെന്റ് അറിയിച്ചു. സംഭവം നടന്നതിന്റെ തലേദിവസമാണ് ഇയാള്‍ ആശുപത്രിയില്‍ ചാര്‍ജെടുത്തതെന്നും പരാതി ലഭിച്ചതോടെ പുറത്താക്കിയെന്നും മാനേജ്‌മെന്റ് പ്രസ്താവനയില്‍ അറിയിച്ചു.
അതിനിടെ, ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു. കൊറോണ രോഗികളെ ചികിത്സിച്ചതിനാല്‍ ഡോക്ടര്‍ നിലവില്‍ ക്വാറന്റൈനില്‍ കഴിയുകയാണ്. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയായി കഴിഞ്ഞാല്‍ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.