പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥ; തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ്

 


ADVERTISEMENT


കൊല്‍ക്കത്ത: (www.kvartha.com 29.04.2020) കൊവിഡിന്റെ പശ്ചാതലത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്തുടരവെ പശ്ചിമ ബംഗാളിലെ ഹൗറയില്‍ സാമൂഹിക അകലം പാലിക്കാത്തവരെ നിരീക്ഷിക്കാനെത്തിയ രണ്ട് പൊലീസുകാരെ ആള്‍ക്കൂട്ടം ആക്രമിച്ചു. ലോക് ഡൗണ്‍ ലംഘിച്ച് തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ചതോടെയാണ് ആക്രമണം. ക്ഷുഭിതരായ ജനക്കൂട്ടം പൊലീസുകാര്‍ക്ക് നേരെ കല്ലെറിയുകയും അവരെ ഓടിക്കുകയും ചെയ്തു.

പശ്ചിമബംഗാളില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥ; തെരുവില്‍ കൂട്ടംകൂടിയവരെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ കല്ലേറ്

ആള്‍ക്കൂട്ടം ആക്രമിച്ചതോടെ അഭയംതേടി ഇവര്‍ പൊലീസ് ഔട്ട്‌പോസ്റ്റില്‍ ഒളിച്ചതോടെ ആളുകള്‍ പൊലീസ് ഔട്ട്‌പോസ്റ്റിന് നേരെയും കല്ലെറിഞ്ഞു. രണ്ട് പൊലീസ് വാഹനങ്ങള്‍ നശിപ്പിച്ചു. ലോക് ഡൗണില്‍ ആക്രമണങ്ങള്‍ തുടര്‍ക്കഥയായതോടെ കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ നിരീക്ഷണത്തിലാണ് പശ്ചിമബംഗാള്‍. ഇതിനിടെയാണ് ആക്രമണം നടന്നത്. പശ്ചിമബംഗാളില്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലമാണ് ഹൗറ.

Keywords:  News, National, Kolkata, West Bengal, Police, Attack, Lockdown, Police attacked by mob in Bengal while enforcing lockdown
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia