മോഷ്ടിച്ച സ്വര്‍ണമണിഞ്ഞ് സെല്‍ഫി എടുത്ത വീട്ടുജോലിക്കാരി കുടുങ്ങി
Sep 29, 2015, 16:23 IST
ബംഗളൂരു: (www.kvartha.com 29.09.2015) മോഷ്ടിച്ച സ്വര്‍ണമണിഞ്ഞ് സെല്‍ഫി എടുത്ത വീട്ടുജോലിക്കാരി കുടുങ്ങി. ബംഗളൂരുവിലെ തൂബര ഹള്ളിയിലെ ഐ.ടി ഉദ്യോഗസ്ഥന്‍ മുകുന്ദന്റെ ഫ് ളാറ്റില്‍ നിന്നും മോഷണം നടത്തിയ വീട്ടുജോലിക്കാരിയാണ് കുടുങ്ങിയത്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. മുന്ദന്റെ വീട്ടിലെ ജോലിക്കാരിയായ രഞ്ജിതയെ ഇവര്‍ അകമഴിഞ്ഞ് വിശ്വസിച്ചിരുന്നു. പുറത്തുപോകുമ്പോള്‍ ഇവര്‍ താക്കോല്‍ ഏല്‍പിക്കുന്നതും രഞ്ജിതയുടെ കൈകളിലാണ്. എന്നാല്‍ അടുത്തിടെ ഇവരുടെ ആഭരണങ്ങള്‍ കളവ് പോകുന്നത് പതിവായി. കഴിഞ്ഞ ദിവസം ബന്ധുവിന്റെ വീട്ടില്‍ ഒരു പരിപാടിക്ക് പോകാനായി ലോക്കര്‍ തുറന്നപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയ വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ എനിക്കൊന്നും അറിയില്ലെന്ന് പറഞ്ഞ്
ഒഴിയുകയായിരുന്നു. തുടര്‍ന്ന് മുകുന്ദന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംശയം തോന്നിയ വീട്ടുജോലിക്കാരിയെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും തുമ്പൊന്നും കിട്ടിയില്ല.
ഒടുവില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടിച്ച ആഭരണങ്ങള്‍ ധരിച്ചെടുത്ത ഫോട്ടോ കാണുന്നത്. എന്നാല്‍, ആഭരണങ്ങള്‍ രഞ്ജിതയുടെ കൈകളില്‍ നിന്നും പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ആഭരണം പണയം വെച്ചതായി രഞ്ജിത സമ്മതിക്കുകയായിരുന്നു.
Also Read:
ബാങ്ക് കവര്‍ച്ച: മുഴുവന്‍ പ്രതികളേയും നിയമത്തിന് മുന്നില്‍കൊണ്ടുവരും - ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല
Keywords: Police arrested servant for theft in Bengaluru, Flat, Mobil Phone, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.