ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടരവയസുള്ള മകനെ പിതാവ് വിറ്റത് 40,000 രൂപയ്ക്ക്; 2 പേര്‍ അറസ്റ്റില്‍

 


ഗുവാഹത്തി: (www.kvartha.com 08.08.2021) ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടരവയസുള്ള മകനെ പിതാവ് 40,000 രൂപയ്ക്ക് വിറ്റു. അസമിലെ മോറിഗാവ് സ്വദേശിയായ അമീനുല്‍ ഇസ്ലാമാണ് ഷാസിദ ബീഗം എന്നയാള്‍ക്ക് മകനെ വിറ്റത്. സംഭവത്തില്‍ അമീനുല്‍ ഇസ്ലാമിന്റെ ഭാര്യ റുക്മിന ബീഗത്തിന്റെ പരാതിയില്‍ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഭര്‍ത്താവ് മകനെ മറ്റൊരാള്‍ക്ക് വിറ്റെന്ന പരാതിയുമായി വ്യാഴാഴ്ച റുക്മിന ബീഗം പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച ഷാസിദ ബീഗത്തിന്റെ വീട്ടില്‍ നിന്ന് കുട്ടിയെ കണ്ടെത്തുകയും മോചിപ്പിക്കുകയുമായിരുന്നു.

ഭര്‍ത്താവുമായുള്ള വഴക്കിനെ തുടര്‍ന്ന് ഏതാനും മാസങ്ങളായി സ്വന്തം വീട്ടിലാണ് റുക്മിന ബീഗം താമസിക്കുന്നത്. ഭര്‍ത്താവിന്റെ ലഹരി ഉപയോഗത്തെ തുടര്‍ന്നാണ് ഇരുവരും വഴക്കടിച്ചിരുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് അമീനുള്‍ ഇസ്ലാം ഇവിടെയെത്തി കുട്ടിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. 

ആധാര്‍ കാര്‍ഡ് എടുക്കാനെന്ന് പറഞ്ഞാണ് ഇയാള്‍ മകനെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ രണ്ടുദിവസം കഴിഞ്ഞിട്ടും മകനെ തിരിച്ചുകൊണ്ടുവരാതിരുന്നതോടെ റുക്മിന സ്വന്തംനിലയില്‍ തിരച്ചില്‍ നടത്തി. ഈ അന്വേഷണത്തിലാണ് ഭര്‍ത്താവ് കുട്ടിയെ വിറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

റുക്മിനയുടെ പരാതിയില്‍ അന്വേഷണം നടത്തിയ പൊലീസ് സംഘം ഷാസിദ ബീഗത്തിന്റെ വീട്ടില്‍നിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയെ പിന്നീട് മാതാവിന് കൈമാറുകയും ചെയ്തു. സംഭവത്തില്‍ അമീനുള്‍ ഇസ്ലാമിനെയും ഷാസിദ ബീഗത്തെയും അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ലഹരിമരുന്ന് വാങ്ങാനായാണ് അമീനുള്‍ ഇസ്ലാം മകനെ 40,000 രൂപയ്ക്ക് വിറ്റതെന്നും പൊലീസ് പറഞ്ഞു. 

ലഹരിമരുന്ന് വാങ്ങാനുള്ള പണത്തിനായി രണ്ടരവയസുള്ള മകനെ പിതാവ് വിറ്റത് 40,000 രൂപയ്ക്ക്; 2 പേര്‍ അറസ്റ്റില്‍

കഴിഞ്ഞ മൂന്നുവര്‍ഷമായി സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ഇയാള്‍ക്ക് ലഹരിമരുന്ന് കടത്തുമായും പെണ്‍വാണിഭ സംഘങ്ങളുമായും ബന്ധങ്ങളുണ്ട്. ഇതേക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു.

Keywords:  Police arrested Guwahati man, Police, Arrested, Local News, Assam, Complaint, Police Station, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia