Protest | കാലികറ്റ് സര്‍വകലാശാല കാംപസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

 


തേഞ്ഞിപ്പലം: (KVARTHA) കാലികറ്റ് സര്‍വകലാശാല കാംപസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. മുദ്രാവാക്യം വിളികള്‍ തുടരുകയാണ്. ഗവര്‍ണര്‍ താമസിക്കാനെത്തുന്ന സര്‍വകലാശാല ഗസ്റ്റ് ഹൗസ് ഉപരോധിച്ച് 500 ഓളം എസ് എഫ് ഐ പ്രവര്‍ത്തകരാണ് സംസ്ഥാന സെക്രടറി പിഎം ആര്‍ഷോയുടെ നേതൃതത്വത്തില്‍ ഉപരോധസമരം തുടങ്ങിയത്.

Protest | കാലികറ്റ് സര്‍വകലാശാല കാംപസില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ് എഫ് ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ഗവര്‍ണര്‍ എത്തുംമുമ്പ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസിന്റെ ശ്രമം. പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ അറസ്റ്റുചെയ്തു നീക്കിയിട്ടുണ്ട്. പിഎം ആര്‍ഷോയേയും അറസ്റ്റുചെയ്ത് ബസിലേക്ക് മാറ്റി. ഗവര്‍ണറെ കാംപസിലേക്ക് പ്രവേശിപ്പിക്കില്ലെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

സര്‍വകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ് എഫ് ഐ പ്രവര്‍ത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്. ഗവര്‍ണറുടെ സന്ദര്‍ശനത്തിന് മുന്നോടിയായി പൊലീസ് കനത്ത കാവലൊരുക്കിയിരുന്നു. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക പൊലീസ് സ്റ്റേഷനുകളില്‍ നിന്നും പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുമായി 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെയാണ് ശനിയാഴ്ച സര്‍വകലാശാല കാംപസില്‍ വിന്യസിച്ചത്.

സര്‍വകലാശാല പ്രധാന പ്രവേശന കവാടം, ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസ് എന്നിവിടങ്ങളിലാണ് കൂടുതല്‍ പൊലീസ് സേനയെ നിയോഗിച്ചത്. കൊണ്ടോട്ടി ഡി വൈ എസ് പി മൂസ വള്ളിക്കാടന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സേനാ വിന്യാസം.

Keywords:  Police arrested and removed SFI workers who protested against Governor Arif Muhammad Khan in Calicut University campus, Kozhikode, News, Politics, Protest, Arrest, Governor Arif Muhammad Khan, Police, Campus, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia