എ.ടി.എം അക്രമം: പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഇനാം

 


ബാംഗളൂരു: എടിഎമ്മില്‍ പണമെടുക്കാന്‍ ചെന്ന മലയാളി യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ അക്രമിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഇനാം പ്രഖ്യാപിച്ചു.  സംഭവം നടന്ന് നാല്‍പത്തിയെട്ട് മണിക്കൂര്‍ കഴിഞ്ഞിട്ടും  പ്രതിയെ കുറിച്ചുള്ള വിവരം ലഭിക്കാത്തതിനാലാണ്  ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചത്. അതേസമയം പ്രതിയെ പിടികൂടാന്‍ സാധിക്കാത്ത പോലീസ് നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ബാങ്കുദ്യോഗസ്ഥയായ ജ്യോതി (38) യാണ് അക്രമിയുടെ വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്നത്. അക്രമിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടും പ്രതിയെ കണ്ടെത്താന്‍ കഴിയാത്തത്  പോലീസിന്റെ  നിഷ്‌ക്രിയത്വമാണ് കാണിക്കുന്നതെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.  ഈ സാഹചര്യത്തിലാണ് ഒരു ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച് പ്രതിയെ പിടികൂടാന്‍ ശ്രമിക്കുന്നത്.അതേസമയം ജ്യോതിയുടെ മൊബൈല്‍ഫോണ്‍ ആന്ധ്ര
യില്‍ നിന്നും കണ്ടെടുത്തിരുന്നു.

ജോയിന്റ് കമ്മീഷണര്‍ ഓഫ് പോലീസ് ബി.കെ.സിങ്ങാണ് ഇനാം പ്രഖ്യാപിച്ചത്. ബാംഗളൂരു നഗരമധ്യത്തിലെ ഉള്‍സൂര്‍ പോലീസ് സ്‌റ്റേഷന് സമീപമുള്ള എടിഎം കൗണ്ടറില്‍ ആണ് സംഭവം നടന്നത്. പണമെടുക്കാന്‍ ചെന്ന യുവതിക്കു പിന്നാലെയെത്തിയ  അക്രമി കൈയിലുണ്ടായിരുന്ന ആയുധം കൊണ്ട് യുവതിയെ വെട്ടിപ്പരിക്കേല്‍പിച്ച് ഷട്ടര്‍ താഴ്ത്തി കടന്നു കളയുകയായിരുന്നു.

എടിഎം കൗണ്ടറിനു പുറത്തെ ചോരപ്പാടുകള്‍ കണ്ട് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ചോരവാര്‍ന്ന് അവശയായ യുവതിയെ  അടുത്തുള്ള വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവ സമയത്ത് എടിഎമ്മില്‍ സുരക്ഷാ ജീവനക്കാരന്‍ ഉണ്ടായിരുന്നില്ല.

എ.ടി.എം അക്രമം: പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം ഇനാംതലയോട്ടിക്ക് പരിക്കറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന യുവതിക്ക് പക്ഷാഘാതം വന്നതായി ആശുപത്രി അധികൃതര്‍ സ്ഥിതീകരിച്ചിട്ടുണ്ട്. ബാംഗളൂരുവിലെ ബിജിഎസ് ആശുപത്രിയിലാണ് യുവതിയെ ഇപ്പോള്‍
ചികിത്സിക്കുന്നത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
മറാഠി വിഭാഗത്തെ പട്ടിക വര്‍ഗ ലിസ്റ്റില്‍ ഉള്‍പെടുത്തിയ നടപടിക്കെതിരെ 2 മന്ത്രിമാര്‍ രംഗത്ത്: എംപി

Keywords:  Bangalore, ATM, House Wife, Attack, Injured, Hospital, Treatment, Police, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia