Consensual Relationship | ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ലെന്ന സുപ്രധാന നിലപാടുമായി ഡെല്‍ഹി ഹൈകോടതി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധങ്ങളെ കുറ്റകരമാക്കാനല്ല പോക്സോയെന്ന സുപ്രധാന നിലപാടുമായി ഡെല്‍ഹി ഹൈകോടതി. 17കാരിയായ മകളെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചെന്ന് കാട്ടി പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതി ചേര്‍ക്കപ്പെട്ടയാള്‍ക്ക് ജാമ്യം അനുവദിച്ചുകൊണ്ടായിരുന്നു കോടതി വിധി.
Aster mims 04/11/2022

ലൈംഗികാതിക്രമങ്ങളില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കാനാണ് പോക്‌സോ നിയമമെന്നും എന്നാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ ചേര്‍ത്ത് കുറ്റകരമാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. 

2021 ജൂണ്‍ 30ന് 17കാരിയെ വീട്ടുകാര്‍ മറ്റൊരാള്‍ക്ക് വിവാഹം ചെയ്തുകൊടുത്തു. എന്നാല്‍, കുട്ടിയ്ക്ക് ഇയാള്‍ക്കൊപ്പം നില്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ലെന്ന് അറിയിച്ചു. തുടര്‍ന്ന് 2021 ഒക്ടോബര്‍ 27ന് കുട്ടി തന്റെ ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയി. അവിടന്ന് ഇരുവരും പഞ്ചാബിലേക്ക് ഒളിച്ചോടി വിവാഹിതരായെന്നാണ് കേസ്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

Consensual Relationship | ഉഭയ സമ്മതത്തോടെയുള്ള ലൈംഗികബന്ധം പോക്‌സോയുടെ പരിധിയില്‍ വരില്ലെന്ന സുപ്രധാന നിലപാടുമായി ഡെല്‍ഹി ഹൈകോടതി


എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ പ്രതി ചേര്‍ക്കപ്പെട്ടയാളെ വിവാഹം കഴിച്ചതെന്ന് കുട്ടി കോടതിയെ അറിയിച്ചു. അയാള്‍ക്കൊപ്പം കഴിയാനാണ് താത്പര്യമെന്നും കുട്ടി പറഞ്ഞു. മാത്രമല്ല മാതാപിതാക്കള്‍ തന്നെയും ഭര്‍ത്താവിനെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കാട്ടി കുട്ടി നേരത്തെ പഞ്ചാബ്, ഹരിയാന ഹൈകോടതിയെ സമീപിച്ചിരുന്നു.

ഇതോടെ പെണ്‍കുട്ടി സ്വയം ആണ്‍സുഹൃത്തിന്റെ വീട്ടിലേക്ക് പോയതാണെന്ന് കോടതി നിരീക്ഷിച്ചു. ഇതൊരു പ്രണയബന്ധമാണെന്നും ഇവര്‍ക്കിടയില്‍ നടന്ന ലൈംഗിക ബന്ധം പരസ്പര സമ്മതത്തോടെയുള്ളതാണെന്നും പെണ്‍കുട്ടി പ്രായപൂര്‍ത്തിയായില്ലെങ്കിലും അവളുടെ സമ്മതത്തിന് നിയമപരിരക്ഷയില്ലെങ്കിലും പ്രണയത്തില്‍ നിന്നുണ്ടായ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധം ജാമ്യം നല്‍കുമ്പോള്‍ പരിഗണിക്കുകയാണെന്നും കോടതി പറഞ്ഞു.

Keywords: News,National,India,New Delhi,POCSO,Case,Complaint,Court,High Court,Top-Headlines,Love,Marriage, POCSO is not meant to criminalise consensual relationships: Delhi High Court
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia