Key Meet | ആശങ്ക ഉയര്‍ത്തികൊണ്ട് ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകരുകയും ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; പ്രതിസന്ധിയില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ഉത്തരാഖണ്ഡിലെത്തി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തരാഖണ്ഡില്‍ തീര്‍ഥാടന നഗരമായ ബദ്രീനാഥിന്റെ കവാടമായ ജോഷിമഠ് പട്ടണത്തില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസം ആശങ്ക ഉയര്‍ത്തികൊണ്ട് ആവര്‍ത്തിക്കുകയാണ്. നഗരത്തില്‍ ഇപ്പോഴും കെട്ടിടങ്ങള്‍ തകരുകയും ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുകയാണ്. 
Aster mims 04/11/2022

ജ്യോതിര്‍മഠിലും കെട്ടിടങ്ങളില്‍ വിള്ളല്‍ കണ്ട് തുടങ്ങി. ജ്യോതിര്‍മഠില്‍ ശങ്കരാചാര്യ മഠത്തില്‍ ചുവരില്‍ വിള്ളല്‍ രൂപപ്പെട്ടു. ആശങ്ക കടുക്കുന്ന സാഹചര്യത്തിലാണ് ജോഷിമഠിലെ ദുരിതത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടുന്നത്. ഭൂമി ഇടിഞ്ഞ് താഴുന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 

പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ ഉത്തരാഖണ്ഡിലെ മുതിര്‍ന്ന സര്‍കാര്‍ ഉദ്യോഗസ്ഥരും ജോഷിമഠ് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥരും വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുക്കും. വൈകിട്ട് പരിസ്ഥിതി വിദഗ്ധരും, ഉന്നത ഉദ്യോഗസ്ഥരുമടക്കമുള്ളവരുമായി പ്രധാനമന്ത്രി യോഗം ചേരും. 

Key Meet | ആശങ്ക ഉയര്‍ത്തികൊണ്ട് ജോഷിമഠില്‍ കെട്ടിടങ്ങള്‍ തകരുകയും ഭൂമിക്കടിയില്‍ നിന്ന് വീടുകളിലേക്ക് വെള്ളം കയറുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു; പ്രതിസന്ധിയില്‍ ഉന്നതതല യോഗം വിളിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്; സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ഉത്തരാഖണ്ഡിലെത്തി


ജനരോഷം ശക്തമായത് തിരിച്ചറിഞ്ഞതോടെ കേന്ദ്ര സര്‍കാര്‍ ശനിയാഴ്ച തന്നെ സമിതിയെ നിയോഗിച്ചിരുന്നു. അതിനിടെ സ്ഥിതി പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച സമിതി ജോഷിമഠിലെത്തി. ജോഷിമഠിലും പരിസരത്തുമുള്ള എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ കഴിഞ്ഞ ദിവസം ജില്ലാഭരണകൂടം ഉത്തരവിട്ടിരുന്നു. വിനോദസഞ്ചാര മേഖലയിലടക്കം നടക്കുന്ന അശാസ്ത്രീയ നിര്‍മാണം ജലവൈദ്യുത പദ്ധതികള്‍ക്കായുള്ള ഖനനം, ഉള്‍ക്കൊള്ളാവുന്നതിലുമധികം സഞ്ചാരികളെത്തുന്നതുമൊക്കെ പ്രദേശത്ത് മണ്ണൊലിപ്പിന് ഇടയാക്കിയിട്ടുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അതേസമയം, സംസ്ഥാന സര്‍കാറിന്റെ നേതൃത്വത്തില്‍ ഒഴിപ്പിക്കല്‍ നടപടി പുരോഗമിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ വിള്ളല്‍ വീണതും അപകടാവസ്ഥയിലുള്ളതുമായ വീടുകളില്‍ താമസിക്കുന്ന 600ഓളം കുടുംബങ്ങളെയാണ് മാറ്റി പാര്‍പിക്കുന്നത്. അടിയന്തര ചികിത്സാ സൗകര്യങ്ങളും, ഹെലികോപ്റ്ററുകളും, കണ്‍ട്രോള്‍ റൂമുകളും പ്രദേശത്ത് സജ്ജമാക്കി വെക്കാനാണ് നിര്‍ദേശം. 

Keywords:  News,National,India,New Delhi,Uttarakhand,CM,PM,Narendra Modi,Meeting,Top-Headlines,Trending, PM's Office Calls Key Meet On 'Sinking' Uttarakhand Town Joshimath
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia