രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക്; അദ്ദേഹത്തിന് കോവിഡ് എന്താണെന്ന് മനസിലായിട്ടു പോലുമില്ല, വൈറസിനെ അവഗണിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി

 


ന്യൂഡെല്‍ഹി: (www.kvartha.com 27.05.2021) കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണെന്നും അദ്ദേഹത്തിന് കോവിഡ് എന്താണെന്നു മനസിലായിട്ടു പോലുമില്ലെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വൈറസിനെ അവഗണിക്കുകയാണ് പ്രധാനമന്ത്രി ചെയ്തതെന്ന് പറഞ്ഞ രാഹുല്‍ മോദിക്ക് പ്രതിച്ഛായയെക്കുറിച്ചു മാത്രമാണ് ആശങ്കയെന്നും കുറ്റപ്പെടുത്തി.

കൃത്യമായ വിവരങ്ങള്‍ നല്‍കുകയും സത്യം പറയുകയും ചെയ്യുന്നവര്‍ക്കു നേരെ പ്രധാനമന്ത്രി ചെവി കൊട്ടിയടച്ചുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. 'നമ്മള്‍ വാതിലുകള്‍ എല്ലാം തുറന്നിട്ടു. ഇപ്പോഴും അടയ്ക്കുന്നില്ല. അമേരിക്ക പകുതിയോളം ആളുകള്‍ക്കു വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ബ്രസീലില്‍ ഒമ്പതുശതമാനം വാക്സിനേഷന്‍ പൂര്‍ത്തിയാക്കി. അവരാരും വാക്സിന്‍ തലസ്ഥാനമല്ല. നമ്മളാണ് വാക്സിന്‍ നിര്‍മിക്കുന്നത്.

രണ്ടാം തരംഗത്തിന്റെ ഉത്തരവാദിത്തം പ്രധാനമന്ത്രിക്ക്; അദ്ദേഹത്തിന് കോവിഡ് എന്താണെന്ന് മനസിലായിട്ടു പോലുമില്ല, വൈറസിനെ അവഗണിക്കുകയാണ് ചെയ്തതെന്നും രാഹുല്‍ ഗാന്ധി

വെറും മൂന്നു ശതമാനത്തിനു മാത്രം വാക്സിന്‍ നല്‍കിയാല്‍ അടുത്ത തരംഗവും തടയാനാവില്ല. കൂടുതല്‍ സമയം അനുവദിച്ചാല്‍ വൈറസ് പുതിയ വകഭേദങ്ങളായി രൂപാന്തരപ്പെടും. ഇത്തരത്തിലാണ് വാക്സിനേഷന്‍ എങ്കില്‍ മൂന്നും നാലും തരംഗം ഇന്ത്യയില്‍ ആഞ്ഞടിക്കും' എന്നും രാഹുല്‍ പറഞ്ഞു.

സര്‍ക്കാര്‍ പുറത്തുവിടുന്ന കോവിഡ് മരണസംഖ്യ തെറ്റാണെന്നും ഇതല്ല എണ്ണം മറച്ചുവയ്ക്കാനുള്ള സമയമെന്നും രാഹുല്‍ പറഞ്ഞു. സത്യം പറയാന്‍ സര്‍കാര്‍ തയാറാകണം. കോവിഡ് മഹാമാരി സര്‍കാര്‍ കൈകാര്യം ചെയ്തതിലെ പാളിച്ച കൊണ്ടാണ് ലക്ഷങ്ങള്‍ക്കു ജീവന്‍ നഷ്ടമായത്. ലോക്ഡൗണും സാമൂഹിക അകലവും മാസ്‌കും താല്‍ക്കാലിക പരിഹാരം മാത്രമാണ്.

വാക്സിനാണ് സ്ഥിരമായ പരിഹാരം. കൃത്യമായ വാക്സിന്‍ പദ്ധതി വേണമെന്ന് ഞാന്‍ തന്നെ പ്രധാനമന്ത്രിയോടു പറഞ്ഞതാണ്. എന്നാല്‍ മുന്നറിയിപ്പുകളെല്ലാം അവഗണിക്കുകയാണ് സര്‍കാര്‍ ചെയ്തത്. കൊറോണയ്ക്കെതിരെയാണ് പോരാട്ടം. എന്നാല്‍ സര്‍കാര്‍ വൈറസിനെതിരെയല്ല പ്രതിപക്ഷത്തിനെതിരെയാണു പോരാടുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

Keywords:  PM's Image Is Dead, He's Responsible For Second Wave, Says Rahul Gandhi, New Delhi, News, Politics, Congress, Rahul Gandhi, Criticism, Narendra Modi, Prime Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia