ലോക് ഡൗണ്‍ ഇനിയും നീളുമോ? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വീഡിയോ കോണ്‍ഫറന്‍സ് തിങ്കളാഴ്ച വൈകിട്ട് 3മണിക്ക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.05.2020) ലോക് ഡൗണ്‍ ഇനിയും നീളുമോ? ഇതുസംബന്ധിച്ച കാര്യങ്ങള്‍ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ കോണ്‍ഫറന്‍സ് തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിക്ക് നടക്കും. കൊറോണ വൈറസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തുന്ന അഞ്ചാമത്തെ വീഡിയോ കോണ്‍ഫറന്‍സ് ആണ് ഇത്.

കൊറോണവ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നത് സംബന്ധിച്ചും ലോക്ക്ഡൗണിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചുമാകും പ്രധാനമായും ചര്‍ച്ചയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ചയായിരിക്കും യോഗമെന്നാണ് നേരത്തെയുണ്ടായിരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക് ഡൗണ്‍ ഇനിയും നീളുമോ? മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ വീഡിയോ കോണ്‍ഫറന്‍സ്  തിങ്കളാഴ്ച വൈകിട്ട് 3മണിക്ക്

സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനേക്കുറിച്ചും ഹോട്ട്‌സ്‌പോട്ടുകളില്‍ കൊറോണയെ നേരിടുന്നതിനുള്ള നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്. കുടിയേറ്റ തൊഴിലാളികളുടെ യാത്ര സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ചചെയ്യും.

മെയ് 17-ന് ശേഷം തുറക്കേണ്ട മേഖലകള്‍ സംബന്ധിച്ച ധാരണയുണ്ടാക്കുന്നതിന് കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ ശനിയാഴ്ച രണ്ട് സുപ്രധാന യോഗങ്ങള്‍ വിളിച്ചുചേര്‍ത്തിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് കേസുകള്‍ കുത്തനെ റിപ്പോര്‍ട്ട് ചെയ്ത മേഖലകളില്‍ ശ്രദ്ധകേന്ദ്രീകരിച്ചായിരുന്നു ഒരു യോഗം. വ്യവസായ യൂണിറ്റുകള്‍ തുറക്കുന്നതും മറ്റുമായിരുന്നു രണ്ടാമത്തെ യോഗത്തിലെ വിഷയം. ഞായറാഴ്ച അദ്ദേഹം ചീഫ് സെക്രട്ടറിമാരുമായും ചര്‍ച്ച നടത്തി.

രാജ്യവ്യാപകമായി പ്രഖ്യാപിച്ച മൂന്നാംഘട്ട ലോക്ക്ഡൗണ്‍ 17-ന് അവസാനിക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.

Keywords:  PM To Meet Chief Ministers Tomorrow At 3 pm To Discuss Lockdown, New Delhi, News, Politics, Lockdown, Chief Minister, Conference, Prime Minister, Narendra Modi, National.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia