SWISS-TOWER 24/07/2023

Rozgar Mela | പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 70,000 യുവാക്കൾക്ക് നിയമന കത്ത് നൽകും; 44 സ്ഥലങ്ങളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com) പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച (ജൂലൈ 22) 70,000 യുവാക്കൾക്ക് വീഡിയോ കോൺഫറൻസിലൂടെ നിയമന കത്ത് വിതരണം ചെയ്യുന്നതിന്റെ ഉദ്‌ഘാടനം നിർവഹിക്കും. ചടങ്ങിൽ, നിയമിതരാവുന്നവരെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) പ്രസ്താവനയിൽ പറഞ്ഞു.

Rozgar Mela | പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച 70,000 യുവാക്കൾക്ക് നിയമന കത്ത് നൽകും; 44 സ്ഥലങ്ങളിൽ തൊഴിൽ മേളകൾ സംഘടിപ്പിക്കും

രാജ്യത്തെ 44 സ്ഥലങ്ങളിൽ ഈ തൊഴിൽ മേള സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ വകുപ്പുകളിലും സംസ്ഥാന സർക്കാരുകളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായിരിക്കും ഇവരെ നിയമിക്കുക. ആഭ്യന്തര മന്ത്രാലയം, റവന്യൂ വകുപ്പ്, സാമ്പത്തിക സേവന വകുപ്പ്, തപാൽ വകുപ്പ്, സ്കൂൾ വിദ്യാഭ്യാസ വകുപ്പ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, പ്രതിരോധ മന്ത്രാലയം, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ, വകുപ്പ് തുടങ്ങി വിവിധ മന്ത്രാലയങ്ങളിൽ നിയമനം നൽകും.

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പ്രഥമ പരിഗണന നൽകാനുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ശ്രമമാണ് ഈ തൊഴിൽ മേളയെന്ന് പ്രസ്താവനയിൽ പറയുന്നു. ഇത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും യുവാക്കളുടെ ശാക്തീകരണത്തിന് അർത്ഥവത്തായ അവസരങ്ങൾ നൽകുമെന്നും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിന് പ്രേരകമായ പങ്ക് വഹിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പുതുതായി നിയമിതരായവർക്ക് 'കർമയോഗി പ്രമുഖ്' വഴി പരിശീലനം നേടാനും അവസരം ലഭിക്കും. വിവിധ സർക്കാർ വകുപ്പുകളിൽ പുതുതായി നിയമിതരായ എല്ലാവർക്കും വേണ്ടിയുള്ള ഒരു ഓൺലൈൻ കോഴ്‌സാണ് കർമയോഗി പ്രമുഖ്.

Keywords: Job, PM, Narendra Modi, Recruitment, Rozgar Mela, Letter, Job Fair, PM to hand out letters for 70,000 govt jobs at Rozgar Mela.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia