'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല' ; എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com 14.08.2021) എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാന്റെ സ്വാതന്ത്ര്യദിനമാണ് ഓഗസ്റ്റ് 14. സാമൂഹിക വിഭജനങ്ങളെ അകറ്റിനിര്‍ത്താനും ഐക്യത്തിന്റെ മനോഭാവം ശക്തിപ്പെടുത്താനും ഈ ദിവസം ഓര്‍മപ്പെടുത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല. മനസോടെയല്ലാത്ത വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിനു സഹോദരിമാരും സഹോദരങ്ങളും പലായനം ചെയ്യപ്പെടുകയും അനേകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും.'

'വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല' ; എല്ലാവര്‍ഷവും ഓഗസ്റ്റ് 14 വിഭജനഭീതിയുടെ അനുസ്മരണദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിഭജന ഭീതിയുടെ ഈ ഓര്‍മദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും ഇഗ്ലീഷിലും, ഹിന്ദിയിലുമായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

എന്നാല്‍ ഇതു തെറ്റായ സന്ദേശം നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി പറഞ്ഞു. തീരുമാനം ജനങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  PM Says August 14 Will Be Observed As 'Partition Horrors Remembrance Day', New Delhi, News, Politics, Twitter, Independence-Day-2021, Message, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia