മോഡി ദത്തെടുത്ത ജയാപൂര്‍ ഗ്രാമത്തില്‍ മുസ്ലീം മതവിശ്വാസികളില്ല

 


വാരണാസി: (www.kvartha.com 08.11.2014) സന്‍സദ് ആദര്‍ശ് ഗ്രാമയോജന പദ്ധതിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി കഴിഞ്ഞദിവസം ദത്തെടുത്ത ജയാപൂര്‍ ഗ്രാമത്തില്‍ ഒരു മുസ്ലീം മതവിശ്വാസി പോലുമില്ലെന്ന് ആര്‍ എസ് എസ് ജില്ലാ സഹ ജനറല്‍ സെക്രട്ടറി അരവിന്ദ് സിംഗ് .

2002ല്‍ ആര്‍എസ്എസ് ഏറ്റെടുത്ത വാരണാസിയിലെ ജയാപൂര്‍ ഗ്രാമം തന്നെയാണ് കഴിഞ്ഞ ദിവസം മോഡിയും ദത്തെടുത്തത്. ആര്‍ എസ് എസ് ഏറ്റെടുത്ത ഗ്രാമത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നതായി അരവിന്ദ് സിംഗ് പറഞ്ഞു.

ഗ്രാമത്തില്‍ ഒരു മുസ്ലീം താമസക്കാരന്‍ പോലുമില്ലെന്ന് 2006ല്‍ ആര്‍.എസ്.എസ് റിപോര്‍ട്ട് നല്‍കിയിരുന്നു. മോഡി തെരഞ്ഞെടുത്ത ഗ്രാമത്തില്‍ മുസ്ലീങ്ങളില്ല എന്നത് ആകസ്മികമായി സംഭവിച്ചതാകാനാണ് സാധ്യതയെന്ന് ഒരു ബി.ജെ.പി നേതാവ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് താന്‍ ജയാപ്പൂര്‍ ഗ്രാമത്തെപ്പറ്റി കേട്ടതെന്നാണ് മോഡി ദത്തെടുക്കല്‍ ചടങ്ങിനിടെ പറഞ്ഞത്.

വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ ഗ്രാമത്തില്‍  മരിച്ച വാര്‍ത്ത കേട്ടപ്പോള്‍ ദുരിതസമയങ്ങളില്‍ ഗ്രാമത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്നാല്‍ ആ ബന്ധം ദീര്‍ഘനാള്‍ നിലനില്‍ക്കുമെന്ന്  മനസിലാക്കിയെന്നും അങ്ങനെയാണ്  ഗ്രാമം ദത്തെടുക്കാന്‍ തീരുമാനിച്ചതെന്നും മോഡി വ്യക്തമാക്കിയിരുന്നു.

4,000 ജനങ്ങള്‍  താമസിക്കുന്ന ജയാപൂര്‍ ഗ്രാമത്തില്‍  ബിജെപി സഖ്യകക്ഷിയായ അമ്പാദളിന്റെ പരമ്പരാഗത വോട്ട് ബാങ്കായ കുര്‍മികളും പട്ടേലുകളും ഭൂമിഹാറുകളുമാണ്  താമസിക്കുന്നത്.  മണ്ഡലമായ വാരണാസിയില്‍ രണ്ടുദിവസത്തെ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി അഖിലേഷ് യാദവ് അടക്കമുള്ള പ്രമുഖര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

ദത്തെടുക്കുന്ന ചടങ്ങില്‍ പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ മോഡി ആഞ്ഞടിക്കുകയുണ്ടായി. പെണ്‍കുട്ടികളില്ലെങ്കില്‍ മനുഷ്യരാശിയില്ലെന്ന് പറഞ്ഞ മോഡി രാജ്യത്തെ ആണ്‍കുട്ടികള്‍ക്ക് വിവാഹം കഴിക്കാന്‍ എവിടെ നിന്നും പെണ്‍കുട്ടികളെ കൊണ്ടുവരുമെന്നും ചോദിച്ചിരുന്നു.
മോഡി ദത്തെടുത്ത ജയാപൂര്‍ ഗ്രാമത്തില്‍ മുസ്ലീം മതവിശ്വാസികളില്ല

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
മുരളി വധം: അറസ്റ്റിലായ 4 പ്രതികള്‍ വീണ്ടും പോലീസ് കസ്റ്റഡിയില്‍
Keywords:  PM Narendra Modi's adopted village has not a single Muslim, RSS, Report, Lok Sabha, Election, Visit, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia