ലോക് ഡൗണ്‍ ഇനിയും നീട്ടിയേക്കും; ചൊവ്വാഴ്ച രാത്രി 8മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

 


ന്യൂഡെല്‍ഹി: (www.kvartha.com 12.05.2020) പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച രാത്രി എട്ടുമണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യും. സംസ്ഥാന മുഖ്യമന്ത്രിമാരുമായി തിങ്കളാഴ്ച വൈകിട്ട് മൂന്നുമണക്ക് പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഇതേതുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രിമാരുമായി വൈകിട്ട് മൂന്നുമണിക്ക് ആരംഭിച്ച വിഡിയോ കോണ്‍ഫറന്‍സ് രാത്രി ഒന്‍പതുമണിയോടെയാണ് അവസാനിച്ചത്.

ലോക് ഡൗണ്‍ ഇനിയും നീട്ടിയേക്കും; ചൊവ്വാഴ്ച രാത്രി 8മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യവ്യാപകമായി കോവിഡ് ലോക്ഡൗണ്‍ ഇനിയും നീട്ടേണ്ടിവരുമെന്ന സൂചനയാണ് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തില്‍ പ്രധാനമന്ത്രി നല്‍കിയത്. ഇളവുകള്‍ അനുവദിക്കാന്‍ സംസ്ഥാനങ്ങള്‍ക്കു കൂടുതല്‍ അധികാരം നല്‍കും. ഏതൊക്കെ മേഖലകളില്‍ ഇളവു വേണമെന്ന് സംസ്ഥാനങ്ങള്‍ അറിയിക്കണം. മൂന്നു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കു കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords:  PM Narendra Modi to address the nation at 8 pm today, New Delhi, News, Politics, Lockdown, Prime Minister, Narendra Modi, Meeting, Chief Minister, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia