SWISS-TOWER 24/07/2023

PM Modi | റോഡ് ഷോയ്ക്കിടെ ആംബുലൻസ്; വഴിയൊരുക്കി പ്രധാനമന്ത്രി; വീഡിയോ വൈറൽ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാരണാസി: (KVARTHA) റോഡ് ഷോയ്ക്കിടെ കടന്നുവന്ന ആംബുലൻസിന് വഴി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വാരാണസിയിലെ റോഡിലൂടെ കടന്നുപോകുമ്പോൾ, അതേ റൂട്ടിൽ ആംബുലൻസ് വരുന്നത് കണ്ട് നരേന്ദ്ര മോദി തന്റെ വാഹനവ്യൂഹം കുറച്ചുനേരം നിർത്തി ആംബുലൻസിനെ കടത്തിവിടുകയായിരുന്നു. 

PM Modi | റോഡ് ഷോയ്ക്കിടെ ആംബുലൻസ്; വഴിയൊരുക്കി പ്രധാനമന്ത്രി; വീഡിയോ വൈറൽ


നടേസറിലെ കട്ടിംഗ് മെമ്മോറിയലിൽ എത്തിയ ശേഷം പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിൽ ആംബുലൻസ് എത്തിയതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനിടയിൽ പ്രധാനമന്ത്രി തന്റെ വാഹനവ്യൂഹം നിർത്തി ആംബുലൻസിന് വഴിനൽകുകയായിരുന്നു. വാരണാസിയിൽ നിന്നുള്ള എംപിയായ മോദി മണ്ഡലത്തിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് എത്തിയത്.

വാരാണസിയിലും പൂർവാഞ്ചലിലും 19,000 കോടിയിലധികം രൂപയുടെ 37 പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. നമോ ഘട്ടിൽ നിന്ന് കാശി തമിഴ് സംഗമം 2.0 ഉദ്ഘാടനവും കന്യാകുമാരിയിൽ നിന്ന് വാരണാസിയിലേക്കുള്ള പുതിയ ട്രെയിൻ ഫ്ലാഗ്ഓഫും പ്രധാനമന്ത്രി നിർവഹിക്കും.
Aster mims 04/11/2022

Keywords:  PM, Narendra Modi, Convoy, Ambulance, Roadshow, Varanasi, Video, Viral, Project, MP, PM Narendra Modi Stops His Convoy to Give Way to Ambulance During Roadshow in Varanasi, Video Surfaces.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia