PM Modi | ദു:ഖം വിവരിക്കാന്‍ വാക്കുകളില്ല; അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും; ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ബാലസോര്‍: (www.kvartha.com) ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തിന് കാരണക്കാരായവര്‍ക്ക് കനത്ത ശിക്ഷ ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തസ്ഥലവും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നറിച്ച പ്രധാനമന്ത്രി, രക്ഷാപ്രവര്‍ത്തകരെ അഭിനന്ദിച്ചു.

ബാലസോറിന് സമീപത്തുള്ള ബാഹങ്ക ബസാറില്‍ വ്യോമസേന വിമാനത്തിലെത്തിയതിന് ശേഷം റോഡുമാര്‍ഗമാണ് പ്രധാനമന്ത്രി സംഭവസ്ഥലത്ത് എത്തിയത്. പിന്നീടാണ് ബാലസോര്‍ ജില്ലാ ആശുപത്രിയില്‍ പരുക്കേറ്റ് കഴിയുന്നവരെ സന്ദര്‍ശിച്ചത്.

പ്രധാനമന്ത്രിയുടെ വാക്കുകള്‍:


ബാലസോറിലുണ്ടായ അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും. അപകടത്തില്‍പെട്ടവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. വേദനാജനകമായ സംഭവമാണിത്. പരുക്കേറ്റവരെ സന്ദര്‍ശിച്ചു. പരുക്കേറ്റവരുടെ ചികിത്സയില്‍ ഒരു വീഴ്ചയും വരുത്തില്ല. ഗുരുതരമായ സംഭവമാണിത്. എല്ലാ കോണുകളില്‍ നിന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കര്‍ശന ശിക്ഷ നല്‍കും- പ്രധാനമന്ത്രി പറഞ്ഞു.

Aster mims 04/11/2022
PM Modi | ദു:ഖം വിവരിക്കാന്‍ വാക്കുകളില്ല; അപകടത്തില്‍നിന്ന് പാഠം ഉള്‍ക്കൊള്ളും, പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കും; ദുരന്തത്തിന് ഉത്തരവാദികളായവര്‍ക്ക് കനത്ത ശിക്ഷ നല്‍കുമെന്നും പ്രധാനമന്ത്രി

ശനിയാഴ്ച വൈകിട്ട് 3.45 ഓടെയാണ് വ്യോമസേനയുടെ പ്രത്യേക ഹെലികോപ്റ്ററില്‍ മോദി അപകടസ്ഥലത്തെത്തിയത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കൊപ്പാണ് പ്രധാനമന്ത്രി ദുരന്ത സ്ഥലം സന്ദര്‍ശിച്ചത്. രക്ഷാപ്രവര്‍ത്തകരുമായും അദ്ദേഹം ആശയവിനിമയം നടത്തി.

Keywords:  PM Modi's strong message on 'painful' Odisha train crash: 'Guilty won't be spared', Odisha, News, Train Crash, Prime Minister, Narendra Modi, Helicopter, Hospital, Patient, Visit, Injury, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia