PM Modi | ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുത്, വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
Dec 30, 2023, 17:02 IST
ലക് നൗ: (KVARTHA) അയോധ്യയിലെ രാമക്ഷേത്ര ഉദ് ഘാടന ചടങ്ങുമായി ബന്ധപ്പെട്ട് ജനുവരി 22-ന് വീടുകളില്‍ ദീപം തെളിയിക്കണമെന്ന് ആഹ്വാനംചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യയിലെ പുതുക്കിയ റെയില്‍വേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ജനുവരി 22-ന് രാമക്ഷേത്രത്തിലേക്ക് ആരും വരരുതെന്ന് ജനങ്ങളോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു. ആദ്യം പരിപാടി നടക്കുന്നതിനായി ജനങ്ങള്‍ സഹകരിക്കണം. ജനുവരി 23 മുതല്‍ എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് വരാം. എല്ലാവരും പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവരാണ്. എന്നാല്‍, സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം ഇത്രയധികം പേരെ നമുക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കില്ല. 550 വര്‍ഷമായി നിങ്ങള്‍ കാത്തിരിക്കുകയാണ്. അല്‍പസമയം കൂടെ കാത്തിരിക്കൂ', എന്നും പ്രധാനമന്ത്രി പറഞ്ഞു.
ക്ഷേത്ര പരിസരത്ത് തിരക്ക് കൂട്ടരുത്. നൂറ്റാണ്ടുകളോളം ക്ഷേത്രം അവിടെ തന്നെ കാണും. ഭക്തര്‍ കാരണം ക്ഷേത്രഭാരവാഹികള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാന്‍ പാടില്ല. ലക്ഷക്കണക്കിന് സന്ദര്‍ശകര്‍ക്ക് ആതിഥ്യം വഹിക്കാന്‍ അയോധ്യ തയാറാകണം. അതിനാല്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി അയോധ്യയെ മാറ്റാന്‍ ജനങ്ങള്‍ പ്രതിജ്ഞയെടുക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രണ്ട് അമൃത് ഭാരത് ട്രെയിനുകളും ആറ് വന്ദേഭാരത് ട്രെയിനുകളുമാണ് അയോധ്യയില്‍ പ്രധാനമന്ത്രി ഫ് ളാഗ് ഓഫ് ചെയ്തത്. ചില ട്രെയിനുകള്‍ വിര്‍ച്വലായാണ് ഫ് ളാഗ് ഓഫ് ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയോധ്യയില്‍ വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

മോദിയെ വരവേല്‍ക്കാന്‍ നഗരത്തിലെങ്ങും പൂക്കളും വര്‍ണചിത്രങ്ങളും നിരന്നു. രണ്ടു ദിവസമായി നഗരത്തിലുണ്ടായ കനത്ത മൂടല്‍മഞ്ഞിനെ അതിജീവിച്ചാണ് ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കിയത്. അയോധ്യ ജന്‍ക്ഷന്‍ റെയില്‍വേ സ്റ്റേഷന്റെ പേര് 'അയോധ്യ ധാം ജന്‍ക്ഷന്‍' എന്നു പുതുക്കി ഉത്തരവിറക്കിയിരുന്നു.
നഗരത്തില്‍നിന്ന് 15 കിലോമീറ്റര്‍ അകലെയാണു പുതിയ വിമാനത്താവളം. രണ്ട് പുതിയ അമൃത് ഭാരത്, ആറു പുതിയ വന്ദേ ഭാരത് ട്രെയിനുകളും മോദി ഫ് ളാഗ് ഓഫ് ചെയ്തു. നവീകരിച്ച നാല് റോഡുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും. 2180 കോടി രൂപ ചെലവിലാണ് രാമക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകള്‍ നവീകരിച്ചിരിക്കുന്നത്.

Keywords: PM Modi's appeal to devotees: Light diya at home on Jan 22, visit after 23, Lucknow, News, PM Modi, Ayodhya Temple, Inauguration, Politics, Religion, Inauguration, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.