Rahul Against Modi | 'വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, പണപ്പെരുപ്പം, കര്‍ഷക പ്രതിസന്ധി'; പ്രധാനമന്ത്രി മോദിയുടെ 8 വര്‍ഷത്തെ ദുര്‍ഭരണം ഒരു 'കേസ് സ്റ്റഡി' ആണെന്ന് രാഹുൽ ഗാന്ധി
May 2, 2022, 16:34 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) നിലവിലെ വൈദ്യുതി പ്രതിസന്ധി, തൊഴിലില്ലായ്മ, വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം, കര്‍ഷക പ്രതിസന്ധി തുടങ്ങി നിരവധി വിഷയങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലോകത്ത് ഒരിക്കല്‍ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെ എങ്ങനെ നശിപ്പിക്കാം, എന്നതിനെക്കുറിച്ചുള്ള ഒരു കേസ് സ്റ്റഡിയാണ് പ്രധാനമന്ത്രി മോദിയുടെ എട്ട് വര്‍ഷത്തെ ദുര്‍ഭരണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്.
ക'ടുത്ത ചൂടില്‍ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതി ക്ഷാമത്താല്‍ പൊറുതിമുട്ടുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളും മണിക്കൂറുകളോളം വൈദ്യുതി ലഭിക്കുന്നില്ല. അതേസമയം ചില വ്യവസായങ്ങള്‍ കല്‍കരി ക്ഷാമം കാരണം ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്നു, ഇത് മഹാമാരി സൃഷ്ടിച്ച മാന്ദ്യത്തില്‍ നിന്ന് ഉയര്‍ത്തെഴുനേറ്റ് കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയാണ്. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്നുണ്ടായ ഉയര്‍ന്ന ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ സര്‍കാര്‍ പാടുപെടുന്നതിനിടെ പണപ്പെരുപ്പം ഇനിയും ഉയരാനുള്ള സാധ്യത കൂടുന്നത്', രാഹുൽ ഗാന്ധി കുറിച്ചു.
വ്യാപകമായ വൈദ്യുതി മുടക്കം ചൂണ്ടിക്കാട്ടി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ശനിയാഴ്ച മോദി സര്‍കാരിനെ വിമര്‍ശിച്ച് ട്വിറ്ററില്‍ രംഗത്തെത്തിയിരുന്നു. പാസൻജര്‍ ട്രെയിനുകള്‍ റദ്ദാക്കുകയും കല്‍കരിയുമായി പോകുന്ന വണ്ടികള്‍ ഓടിക്കുകയും ചെയ്യുന്നതാണ് സര്‍കാര്‍ കണ്ടെത്തിയ പരിഹാരമെന്ന് അദ്ദേഹം പറഞ്ഞു. 'സമൃദ്ധമായ കല്‍കരി, വലിയ റെയില്‍ ശൃംഖല, താപ നിലയങ്ങളിലെ അമൂല്യമായി ശേഷി. എന്നിട്ടും വൈദ്യുതി ക്ഷാമം രൂക്ഷമാണ്. മോദി സര്‍കാരിനെ കുറ്റപ്പെടുത്താനാവില്ല. 60 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമാണ് ഇതിന് കാരണം,' ചിദംബരം ട്വീറ്റിലൂടെ പരിഹസിച്ചു.
അതിനിടെ, സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്‍ഡ്യന്‍ ഇകണോമി (CMIE) യുടെ കണക്കുകള്‍ കാണിക്കുന്നത്, രാജ്യത്തെ തൊഴില്‍ പങ്കാളിത്ത നിരക്ക് (LFPR) 2016 ല്‍ 47% ആയിരുന്നത് നിലവില്‍ 40% ആയി കുറഞ്ഞുവെന്നാണെന്ന് ദി ന്യൂ ഇൻഡ്യൻ എക്‌സ്പ്രസ് റിപോർട് ചെയ്തു. ഇത് സൂചിപ്പിക്കുന്നത് രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലധികവും തൊഴില്‍ വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു എന്നാണ്, മാത്രമല്ല ആളുകളുടെ ഈ അനുപാതം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Keywords: PM Modi's 8 years of misgovernance is a case study': Rahul Gandhi takes a dig at Centre, National, News, Newdelhi, Narendra Modi, Top-Headlines, Twitter, Case, Job, Farmers, Crisis, Electricity, Rahul Gandhi, Congress.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

