PM Modi | അയോധ്യ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി; അതിഥിയെ കണ്ട് ഞെട്ടല്‍ മാറാതെ വീട്ടുകാര്‍; ചായ വാങ്ങി കുടിക്കുകയും ചെയ്തു
Dec 30, 2023, 18:48 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അയോധ്യ: (KVARTHA) അയോധ്യ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീട് സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എല്‍ പി ജി ലഭിക്കുന്ന മീര മഞ്ജി എന്ന യുവതിയുടെ വീട്ടിലേക്കാണ് മോദി അപ്രതീക്ഷിതമായി എത്തിയത്. യുവതിയുടെ കയ്യില്‍ നിന്നും ചായ വാങ്ങി കുടിക്കുകയും ചെയ്തു. ഇതിന്റെ വീഡിയോ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. പത്ത് കോടി ഉജ്ജ്വല പദ്ധതി ഉപയോക്താക്കളില്‍ ഒരാളാണ് മീര മഞ്ജി എന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു.
രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായി നിരവധി പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാനാണ് നരേന്ദ്ര മോദി അയോധ്യയില്‍ എത്തിയത്. എന്നാല്‍ നരേന്ദ്ര മോദിയാണ് വീട്ടിലേക്കു വരുന്നതെന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് മീര പറഞ്ഞു.
മോദിയുടെ സന്ദര്‍ശനത്തെ കുറിച്ച് മീര പറയുന്നത്:
മോദി എത്തുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ്, ഒരു രാഷ്ട്രീയ നേതാവ് വരുന്നു എന്ന വിവരം മാത്രമാണു ലഭിച്ചത്. അദ്ദേഹം വരികയും കുടുംബാംഗങ്ങളോടു സംസാരിക്കുകയും ചെയ്തു. ഉജ്ജ്വല പദ്ധതിയുടെ നേട്ടത്തെക്കുറിച്ച് അദ്ദേഹം ചോദിച്ചു. തുടര്‍ന്ന് എന്താണ് പാചകം ചെയ്തിട്ടുള്ളതെന്നും ചോദിച്ചു.
ചോറും പരിപ്പും പച്ചക്കറിയും ചായയുമാണുള്ളതെന്ന് പറഞ്ഞു. അപ്പോള്‍ ചായ നല്കാന് അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. പ്രധാനമന്ത്രിയെ കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷമുണ്ട്. ഈ വീട് ആവാസ് യോജന പദ്ധതി പ്രകാരം ലഭിച്ചതാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അതുപോലെ കുടിവെള്ളവും ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് പാചകം ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്.- എന്നും മീര പറഞ്ഞു.
മീരയും ഭര്‍ത്താവും കുട്ടികളും അടങ്ങുന്നതാണ് അവരുടെ കുടുംബം. ഇവരെ രാമക്ഷേത്ര ഉദ്ഘാടനത്തിന് പ്രധാനമന്ത്രി ക്ഷണിച്ചിട്ടുമുണ്ട്. പുനരുദ്ധാരണം ചെയ്ത അയോധ്യ റെയില്‍വെ സ്റ്റേഷന്, രണ്ട് അമൃത് ഭാരതും ആറ് വന്ദേ ഭാരത് ട്രെയിനുകളും മോദി ഉദ്ഘാടനം ചെയ്തു. റെയില്‍വേ സ്റ്റേഷനില്‍നിന്ന് തിരിച്ചു പോകുന്നതിനിടെയാണ് മോദി മീരയുടെ വീട്ടിലെത്തിയത്.

Keywords: PM Modi visits Meera Manjhi's house in Ayodhya, drinks tea. Who is she?, Ayodhya, News, PM Modi, Visit, Meera Manjhi, BJP, Politics, Tea, National News.अपनत्व और आत्मीयता!🙏🏻
— Smriti Z Irani (@smritiirani) December 30, 2023
अयोध्या धाम में पीएम @narendramodi जी ने आज 'उज्ज्वला योजना' की लाभार्थी बहन मीरा मांझी से भेंट किया एवं उन्हें 22 जनवरी को राम मंदिर में प्राण-प्रतिष्ठा अनुष्ठान में आमंत्रित किया। pic.twitter.com/iWN4CuMx3O
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.