നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രന്‍; അദ്ദേഹത്തിന്റെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനം; ഇത് ചരിത്ര നിമിഷമെന്ന് ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com 22.01.2022) നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രന്‍. അദ്ദേഹത്തിന്റെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനം. ഇത് ചരിത്ര നിമിഷമെന്ന് ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125-ാം ജന്മവാര്‍ഷികത്തില്‍ ലേസര്‍ വെളിച്ചം പ്രസരിപ്പിച്ചു രൂപപ്പെടുത്തുന്ന ഹോളോഗ്രാം പ്രതിമയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്.

നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രന്‍; അദ്ദേഹത്തിന്റെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനം; ഇത് ചരിത്ര നിമിഷമെന്ന് ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഗ്രാനൈറ്റിലുള്ള പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകും വരെയാണ് ഹോളോഗ്രാം പ്രതിമ കാനപ്പിയില്‍ സജ്ജമാക്കിയിരിക്കുന്നത്. ബ്രിടിഷുകാര്‍ക്കു മുന്നില്‍ തലകുനിയ്ക്കാത്ത പോരാളിയായിരുന്നു സുഭാഷ് ചന്ദ്ര ബോസ്. പെട്ടെന്നു തന്നെ ഹോളോഗ്രാം മാറ്റി ഗ്രാനൈറ്റ് പ്രതിമ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ചടങ്ങില്‍ പങ്കെടുത്തു.

പ്രതിമ അനാച്ഛാദനം ചെയ്യുന്ന വേളയില്‍ 2019-2022 വര്‍ഷങ്ങളിലെ സുഭാഷ് ചന്ദ്രബോസ് ആപ്താ പ്രബന്ധന്‍ പുരസ്‌കാരവും വിതരണം ചെയ്തു. ഗ്രാനൈറ്റില്‍ തീര്‍ക്കുന്ന പ്രതിമയ്ക്ക് 28 അടി ഉയരവും ആറടി വീതിയും ഉണ്ടായിരിക്കും.

Keywords: PM Modi unveils hologram of Netaji at India Gate; NGMA to make statue to replace it, New Delhi, News, Politics, Birthday Celebration, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia