പ്രധാനമന്ത്രി നരേന്ദ്രമോഡി 5 ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലേക്ക്

 


ഡെല്‍ഹി: (www.kvartha.com 25.09.2014)പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച അമേരിയിലേക്ക്. അഞ്ച് ദിവസത്തെ നിര്‍ണായക സന്ദര്‍ശനത്തിനായാണ് പ്രധാനമന്ത്രി അമേരിക്കയിലേക്ക് തിരിക്കുന്നത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ് മോഡിയുടേത്. ഗുജറാത്ത് കൂട്ടക്കൊലയ്ക്ക് കാരണക്കാരന്‍ എന്ന ലേബലില്‍ കണ്ട മോഡിക്ക് ഒരിക്കല്‍ അമേരിക്ക വിസ നിഷേധിച്ചിരുന്നു. ഇപ്പോള്‍ അമേരിക്ക തന്നെയാണ് മോഡിയെ ക്ഷണിച്ചിരിക്കുന്നത്.

അമേരിക്കയിലെത്തുന്ന മോഡി സപ്തംബര്‍ 29നും 30നും വാഷിംഗ്ടണില്‍ വെച്ച് പ്രസിഡന്റ് ബൊറാക് ഒബാമയുമായി  കൂടിക്കാഴ്ച നടത്തും. 27 ന്   ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന  മോഡി ഇന്ത്യയിലേക്ക് നിക്ഷേപം ലക്ഷ്യമിട്ട് ആഗോള വ്യവസായ പ്രമുഖന്മാരുമായി ചര്‍ച്ച നടത്തും.

യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, മുതിര്‍ന്ന കാബിനറ്റ് മന്ത്രിമാര്‍, പൗരപ്രമുഖര്‍,അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബില്‍ക്ലിന്റണ്‍, ഭാര്യ ഹിലാരി ക്ലിന്റണ്‍, യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍  എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തുന്നുണ്ട്. അമേരിക്കയില്‍ മുപ്പത്തിയഞ്ചോളം പരിപാടികളിലാണ് മോഡി പങ്കെടുക്കുന്നത്. അമേരിക്കന്‍ മലയാളികളുമായുള്ള  സംവാദവും ഒരുക്കിയിട്ടുണ്ട്.

ഐക്യരാഷ്ട്രസഭയുടെ അറുപത്തിയൊന്‍പതാം പൊതുസഭയെ അഭിസംബോധ ചെയ്യുന്ന മോഡി ശ്രീലങ്ക, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. അതേസമയം പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ന്യൂയോര്‍ക്കില്‍ വെച്ച് കൂടിക്കാഴ്ച നടത്താന്‍ സാധ്യതയില്ലെന്നാണ് വിവരം. അമേരിക്കയുമായുള്ള പ്രതിരോധ കരാറുകള്‍, ആണവ കരാറിന്റെ ഭാവി, തുടങ്ങിയ വിഷയങ്ങളെല്ലാം ചര്‍ച്ചയാകും. പെപ്‌സികോ, ഗൂഗിള്‍, ഐബിഎം, തുടങ്ങി പതിനേഴോളം വന്‍കിട കമ്പനികളുടെ തലവന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

മോഡിയുടെ സന്ദര്‍ശനത്തിനു മുന്നോടിയായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് കഴിഞ്ഞ ദിവസം തന്നെ അമേരിക്കയിലെത്തിയിരുന്നു.
മോഡി പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ സുഷമാ സ്വരാജും  പങ്കെടുക്കുന്നുണ്ട്. മോഡിയ്ക്ക് അമേരിക്ക വിസ നിഷേധിച്ച പഴയ സംഭവം ചര്‍ച്ചയാകില്ല. മോഡിയുടെ സന്ദര്‍ശനത്തോടെ ദേവയാനി ഖോബ്രഗഡെക്കെതിരായ നടപടിയടക്കമുള്ള സംഭവങ്ങളിലൂടെ ഉലഞ്ഞ നയതന്ത്ര ബന്ധം പൂര്‍വസ്ഥിതിയിലാക്കാനാകുമെന്നാണ് ഇരുരാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോഡി 5 ദിവസത്തെ സന്ദര്‍ശനത്തിന് അമേരിക്കയിലേക്ക്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിക്ക് പോലും വൈദ്യുതി മോഷണം നടത്താനറിയാം: ഋഷിരാജ് സിംഗ്

Keywords:  PM Modi to visit America on Thursday,New Delhi, Gujarat, Conference, Nepal, Pakistan, Srilanka, Google, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia