SWISS-TOWER 24/07/2023

Underwater Metro | നദിക്ക് താഴെ തുരങ്കവും അതിൽ ഓടുന്ന മെട്രോ ട്രെയിനും; ചരിത്രം സൃഷ്ടിക്കാൻ കൊൽക്കത്ത! ആഴം 11 നില കെട്ടിടത്തിന് തുല്യം; പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തിന് സമർപ്പിക്കും; ഈ എൻജിനീയറിംഗ് വിസ്മയത്തിന്റെ സവിശേഷതകൾ അറിയാം

 


ADVERTISEMENT

കൊൽക്കത്ത: (KVARTHA) രാജ്യത്തെ ആദ്യത്തെ അണ്ടർവാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ഉദ്ഘാടനം ചെയ്യും. പശ്ചിമ ബംഗാൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ബുധനാഴ്ച ഈ അത്യാധുനിക മെട്രോ റെയിൽ സേവനം രാജ്യത്തിന് സമർപ്പിക്കും. കൊൽക്കത്തയിലെ ഹൂഗ്ലി നദിക്ക് താഴെയാണ് അണ്ടർവാട്ടർ മെട്രോ നിർമിച്ചിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കൊൽക്കത്ത മെട്രോ റെയിൽ സർവീസുകൾ അവലോകനം ചെയ്തിരുന്നു.

Underwater Metro | നദിക്ക് താഴെ തുരങ്കവും അതിൽ ഓടുന്ന മെട്രോ ട്രെയിനും; ചരിത്രം സൃഷ്ടിക്കാൻ കൊൽക്കത്ത! ആഴം 11 നില കെട്ടിടത്തിന് തുല്യം; പ്രധാനമന്ത്രി ബുധനാഴ്ച രാജ്യത്തിന് സമർപ്പിക്കും; ഈ എൻജിനീയറിംഗ് വിസ്മയത്തിന്റെ സവിശേഷതകൾ അറിയാം

ആഴം 11 നില കെട്ടിടത്തിന് തുല്യം!

2020 ഫെബ്രുവരിയിൽ അന്നത്തെ റെയിൽവേ മന്ത്രി പിയൂഷ് ഗോയലാണ് കൊൽക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്തത്. 16.5 കിലോമീറ്റർ നീളമുള്ള മെട്രോ പാത ഹൂഗ്ലിയുടെ പടിഞ്ഞാറൻ കരയിലുള്ള ഹൗറയെയും കിഴക്കൻ തീരത്തുള്ള സാൾട്ട് ലേക്ക് സിറ്റിയെയും ബന്ധിപ്പിക്കുന്നു. 10.8 കിലോമീറ്റർ ഭാഗം ഭൂമിക്കടിയിലാണ്. ഹൂഗ്ലി നദിക്ക് താഴെ നിർമിച്ച മെട്രോ തുരങ്കത്തിന് 520 മീറ്റർ നീളമുണ്ട്. നദിയുടെ അടിയിൽ നിർമ്മിച്ച തുരങ്കത്തിലൂടെ മെട്രോ റെയിൽ കടന്നുപോകുന്ന ഇന്ത്യയിലെ ആദ്യത്തെ ഗതാഗത പദ്ധതിയാണിത്.

തുരങ്കം ഉപരിതലത്തിൽ നിന്ന് ഏകദേശം 33 മീറ്റർ താഴെയാണ്, ഇത് 11 നില കെട്ടിടത്തിന് തുല്യമാണ്. ഈ വസ്തുതയിൽ നിന്ന് അതിൻ്റെ ആഴം കണക്കാക്കാം. അരകിലോമീറ്റർ നീളമുള്ള ഈ അണ്ടർവാട്ടർ തുരങ്കത്തിലൂടെ യാത്രക്കാർ ഒരു മിനിറ്റിനുള്ളിൽ കടന്നുപോകും. നിർമാണ സമയത്ത്, മുകളിൽനിന്നുള്ള വെള്ളത്തിൻ്റെ മർദം താങ്ങാനും വെള്ളം വരുന്നത് തടയാനും കഴിയുന്ന യന്ത്രം ആവശ്യമായി വന്നിരുന്നു. ഇതിനായി ജർമനിയുടെ സഹായം തേടി. ഈ യന്ത്രം അതിൻ്റെ ആവശ്യകത അനുസരിച്ച് ജർമ്മനിയിൽ നിന്നാണ് രൂപകൽപ്പന ചെയ്തത്.
ലണ്ടനും പാരീസും തമ്മിലുള്ള തുരങ്കത്തിലൂടെ കടന്നുപോകുന്ന യൂറോസ്റ്റാർ ട്രെയിനുകൾ പോലെയാണ് കൊൽക്കത്ത മെട്രോയുടെ ഈ തുരങ്കങ്ങൾ നിർമ്മിച്ചിരിക്കുന്നത്. ഈ തുരങ്കങ്ങൾക്ക് 120 വർഷത്തെ ആയുസാണ് കണക്കാക്കുന്നത്. നദിയിലെ തുരങ്കങ്ങളിൽ ഒരു തുള്ളി വെള്ളം പോലും കടക്കാത്ത രീതിയിലാണ് നിർമാണമെന്നും അധികൃതർ പറയുന്നു. ഇത് ഒരു തുടക്കം മാത്രമാണെന്ന് കൊൽക്കത്ത മെട്രോ ജനറൽ മാനേജർ പി ഉദയ കുമാർ റെഡ്ഡി പറഞ്ഞു. ആദ്യ ഘട്ടത്തിൽ ഈ റൂട്ടിൽ പതിവായി ട്രയൽ സർവീസുകൾ നടക്കും. ശേഷമായിരിക്കും പൊതുജനങ്ങൾക്കായുള്ള സ്ഥിരം സർവീസുകൾ ആരംഭിക്കുക.

Keywords:  PM Modi, Kolkata, Underwater Metro, News, News-Malayalam-News, National, National-News, PM Modi to unveil India's 1st underwater metro tunnel in Kolkata.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia