എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് പദ്ധതിക്ക് തുടക്കം

 


ഡെല്‍ഹി: (www.kvartha.com 28.08.2014) രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കം. ജന്‍ ധന്‍ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഡെല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ പദ്ധതി ഉദ്ഘാടനം ചെയ്തു . കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റലി,വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

ഉദ്ഘാടന ദിവസം 70,000 അക്കൗണ്ടുകള്‍ തുറക്കാന്‍ രാജ്യത്തെ ബാങ്കുകളെ സജ്ജമാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ധനകാര്യമന്ത്രാലയം വ്യക്തമാക്കി. പ്രധാനമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യത്തെ സ്വാതന്ത്യദിന സന്ദേശത്തില്‍ ഓരോ വീട്ടിലും ഓരോ ബാങ്ക് അക്കൗണ്ട് പദ്ധതി തുടങ്ങുമെന്ന് മോഡി  പ്രഖ്യാപിച്ചിരുന്നു. ഇന്‍ഷുറന്‍സ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് എന്നീ സൗകര്യങ്ങളോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. മൈക്രോ ഇന്‍ഷുറന്‍സ്, അസംഘടിത തൊഴിലാളികള്‍ക്ക് പ്രത്യേക പാക്കേജ്, ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമുളള അക്കൗണ്ടുകള്‍ക്ക് ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് എന്നിവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2018 ഓടെ ഏഴരകോടി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.  ഇത് ജനകീയമാക്കുന്നതിനൊപ്പം സാമ്പത്തിക സുരക്ഷ ഉറപ്പുവരുത്തുന്നതിനുളള പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്.

എല്ലാ കുടുംബങ്ങള്‍ക്കും  ബാങ്ക് അക്കൗണ്ട് പദ്ധതിക്ക് തുടക്കം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
വര്‍ഗീയ കേസിലടക്കം പ്രതിയായ പിടികിട്ടാപുള്ളി ഗള്‍ഫില്‍ നിന്നും എത്തിയപ്പോള്‍ അറസ്റ്റിലായി

Keywords:  PM Modi to launch his ambitious plan Pradhan Mantri Jan Dhan Yojana, New Delhi, Inauguration, Bank, Protection, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia