Largest Pvt Hospital | ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി അൽപസമയത്തിനകം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; പ്രത്യേകതകൾ അറിയാം
Aug 24, 2022, 11:47 IST
ADVERTISEMENT
ഫരീദാബാദ്: (www.kvartha.com) ഏഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മൾടി-സ്പെഷ്യാലിറ്റി ആശുപത്രിയായ അമൃത ആശുപത്രി ഡെൽഹിയുടെ പ്രാന്തപ്രദേശത്തുള്ള ഫരീദാബാദിൽ ബുധനാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മാതാ അമൃതാനന്ദമയിയുടെ നേതൃത്വത്തിലാണ് ആശുപത്രി സ്ഥാപിച്ചത്. ഫരീദാബാദിൽ 130 ഏക്കർ വിസ്തൃതിയുള്ള ഈ ആശുപത്രിയുടെ നിർമാണത്തിനായി 4000 കോടി രൂപയാണ് ചിലവഴിച്ചത്.
2,600 കിടക്കകളുള്ള ആശുപത്രിക്ക് ഏകദേശം 10 ദശലക്ഷം ചതുരശ്ര അടി വിസ്തീർണമുണ്ട്. ഫോർ സ്റ്റാർ ഹോടെൽ, മെഡികൽ കോളജ്, നഴ്സിംഗ് കോളജ്, അലൈഡ് ഹെൽത് സയൻസസ് കോളേജ്, പുനരധിവാസ കേന്ദ്രം, ഹെലിപാഡ്, രോഗികൾക്കും രോഗികളുടെ കുടുംബാംഗങ്ങൾക്കുമായി 498 മുറികളുള്ള അതിഥിമന്ദിരം തുടങ്ങിയ മറ്റ് നിരവധി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
12,000 ജീവനക്കാരും 700 ഡോക്ടർമാരുമുള്ള പുതിയ ആശുപത്രി, കൊച്ചിയിലെ സ്വന്തം ആശുപത്രി ഉൾപെടെ നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമാണെന്ന് അധികൃതർ പറയുന്നു. കുട്ടികൾക്കായി 300 കിടക്കകളാണ് ആശുപത്രിയിലുള്ളത്. കുട്ടികളുടെ വാർഡാണ് ഏറ്റവും വലുത്. ആശുപത്രിയിൽ 81 വ്യത്യസ്ത മെഡികൽ സ്പെഷ്യാലിറ്റികളുടെ ചികിത്സ ലഭിക്കും. 64 ഓപറേഷൻ തിയേറ്ററുകളും ഗുരുതര പരിചരണത്തിനായി 543 കിടക്കകളും ഒരുക്കിയിട്ടുണ്ട്. ഐസിയു ഗ്ലാസ് വാതിലുകളാൽ സജ്ജീകരിച്ചിരിക്കുന്നു, അതിനാൽ രോഗിയെ മുഴുവൻ സമയവും നിരീക്ഷിക്കാൻ കഴിയും.

Keywords: PM Modi to Launch Asia’s Largest Pvt Multi-speciality Hospital Today, National, Haryana, News, Top-Headlines, Prime Minister, Narendra Modi, Hospital, Inauguration, Treatment.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.