SWISS-TOWER 24/07/2023

Ayodhya Airport | 1,450 കോടി രൂപ ചിലവിൽ വിസ്‌മയ കെട്ടിടം! അതിമനോഹരം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം; പ്രധാനമന്ത്രി നാടിന് സമർപിക്കും; സവിശേഷതകൾ അറിയാം; ചിത്രങ്ങൾ

 


ലക്നൗ: (KVARTHA) അയോധ്യയിലെ അന്താരാഷ്ട്ര വിമാനത്താവളം ഡിസംബർ 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മഹർഷി വാൽമീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് അയോധ്യയിലെ ഈ വിമാനത്താവളത്തിന്റെ പേര്. വിമാനത്താവളത്തിന്റെ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
അയോധ്യയുടെ മതപരമായ പ്രാധാന്യം പരിഗണിച്ചുകൊണ്ട്, രാമായണവും ശ്രീരാമനുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങളും പുരാവസ്തുക്കളും വിമാനത്താവളത്തിനുള്ളിൽ കാണാം.
Aster mims 04/11/2022
  
Ayodhya Airport | 1,450 കോടി രൂപ ചിലവിൽ വിസ്‌മയ കെട്ടിടം! അതിമനോഹരം അയോധ്യ അന്താരാഷ്ട്ര വിമാനത്താവളം; പ്രധാനമന്ത്രി നാടിന് സമർപിക്കും; സവിശേഷതകൾ അറിയാം; ചിത്രങ്ങൾ

അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് വിമാനത്താവളം സജ്ജീകരിച്ചിരിക്കുന്നത്. ലോകോത്തര സൗകര്യങ്ങളും ആധുനിക സാങ്കേതികവിദ്യയും ഉൾപ്പെടുത്തിയിരിക്കുന്നത് വിമാനത്താവളത്തെ കൂടുതൽ സവിശേഷമാക്കുന്നു. വിമാനത്താവളം തീർഥാടകരുടെ യാത്ര സുഗമമാക്കുക മാത്രമല്ല വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. കൂടാതെ, പ്രദേശവാസികൾക്ക് പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കും. ഈ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നതോടെ അയോധ്യ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇൻഡിഗോയുടെ ആദ്യ വിമാനം ഡിസംബർ 30ന് ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് പുറപ്പെടും. വിമാനങ്ങളുടെ വാണിജ്യ പ്രവർത്തനം 2024 ജനുവരി ആറ് മുതൽ ആരംഭിക്കും. വിമാനത്താവളം ഒരുക്കുന്നതിന് ആകെ 1,450 കോടി രൂപയാണ് ചിലവായത്. മൊത്തം 6500 ചതുരശ്ര മീറ്റർ വിസ്തീർണമാണ് വിമാനത്താവളത്തിനുള്ളത്.

പ്രതിവർഷം 10 ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ കഴിയുന്ന തരത്തിലാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. എയർപോർട്ട് ടെർമിനൽ കെട്ടിടത്തിന്റെ മുൻഭാഗം ശ്രീരാമക്ഷേത്രം പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. അതേസമയം, അകത്ത് അയോധ്യ നഗരവും ശ്രീരാമന്റെ ജീവിതവും ചിത്രീകരിക്കുന്ന പുരാവസ്തുക്കളാൽ അലങ്കരിച്ചിരിക്കുന്നു.

Keywords:  News, News-Malayalam-News, National, National-News, PM Modi to inaugurate Ayodhya airport tomorrow: Here’s how it looks.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia