Amrit Bharat | സാധാരണക്കാര്‍ക്ക് ഇനി അതിവേഗം ട്രെയിൻ യാത്ര, കുലുക്കമില്ലാതെ സഞ്ചരിക്കാം! 2 അമൃത് ഭാരത് എക്സ്പ്രസ് ട്രെയിനുകൾ 30ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപിക്കും; റൂട്ടുകളും സവിശേഷതകളും അറിയാം
Dec 26, 2023, 18:54 IST
ന്യൂഡെൽഹി: (KVARTHA) ഇന്ത്യൻ റെയിൽവേയുടെ പുതിയ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സർവീസാണ് അമൃത് ഭാരത് എക്സ്പ്രസ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബർ 30 ന് രണ്ട് 'അമൃത് ഭാരത് എക്സ്പ്രസ്' ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യാൻ സാധ്യതയുണ്ട്. ആദ്യ ട്രെയിൻ ഡെൽഹിയിൽ നിന്ന് അയോധ്യ വഴി ദർഭംഗയിലേക്ക് (ബിഹാർ) ആരംഭിക്കും. രണ്ടാമത്തെ ട്രെയിൻ മാൾഡയിൽ നിന്ന് ബെംഗ്ളൂറിലേക്ക് സർവീസ് നടത്തും. ഡിസംബർ 30 ന് പ്രധാനമന്ത്രി അയോധ്യയിൽ എത്തുന്നുണ്ട്. ഇവിടെ അദ്ദേഹം ആറ് വന്ദേ ഭാരത് എക്‌സ്പ്രസും ഫ്ലാഗ് ഓഫ് ചെയ്യും.
കേന്ദ്ര റെയിൽവേ മന്ത്രിയുടെ പ്രസ്താവന
അതിനിടെ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തിങ്കളാഴ്ച ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമിച്ച പുഷ് പുൾ റേക്ക് പരിശോധിച്ചു. പുഷ് പുൾ സാങ്കേതിക വിദ്യയിലാണ് അമൃത് ഭാരത് എക്‌സ്പ്രസ് നിർമിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി മോദി ഉടൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും വൈഷ്ണവ് കൂട്ടിച്ചേർത്തു.
അമൃത് ഭാരത് എക്സ്പ്രസ് ട്രെയിൻ സർവീസ്
കുറഞ്ഞ ചിലവിൽ കൂടുതൽ ദൂരത്തേക്ക് സർവീസ് നടത്തുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള നോൺ എസി സ്ലീപ്പർ കം അൺ റിസർവ്ഡ് ക്ലാസ് ട്രെയിനാണിത്. സാധാരണക്കാര്‍ക്ക് വേഗമേറിയ, സൗകര്യപ്രദമായ ട്രെയിൻ സാധ്യമാക്കുക എന്നതാണ് ലക്ഷ്യം. 800 കിലോമീറ്ററിലധികം ദൂരമുള്ള ഇന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്ന അല്ലെങ്കിൽ നിലവിലുള്ള സർവീസുകൾക്കൊപ്പം സഞ്ചരിക്കാൻ പത്ത് മണിക്കൂറിലധികം സമയമെടുക്കുന്ന രാത്രി എക്‌സ്‌പ്രസ് ട്രെയിൻ സർവീസുകളായാണ് ഇവ ആസൂത്രണം ചെയ്തിരിക്കുന്നത്.
പുഷ്- പുള്‍ ട്രെയിനുകളായതിനാല്‍ കുറഞ്ഞ സമയത്തില്‍ തന്നെ കൂടുതല്‍ വേഗം കൈവരിക്കാന്‍ സാധിക്കും. യാത്രക്കാര്‍ക്ക് കുലുക്കവും അനുഭവപ്പെടില്ല. അന്ത്യോദയ എക്‌സ്‌പ്രസ്, ജൻ സാധരൻ എക്‌സ്പ്രസ്, ഹൈബ്രിഡ് ഐസിഎഫ്-എൽഎച്ച്ബി കോച്ചുള്ള ട്രെയിനുകൾക്ക് പകരമായി ദീർഘദൂര യാത്രയ്‌ക്കായി സ്ലീപ്പർ, ജനറൽ കോച്ചുകളുള്ള നോൺ എസി അമൃത് ഭാരത് എക്‌സ്പ്രസ് നിർമ്മിക്കാനുള്ള പദ്ധതി ഇന്ത്യൻ റെയിൽവേ പ്രഖ്യാപിച്ചിരുന്നു. ഈ ട്രെയിനിന് 22 എൽഎച്ച്ബി കോച്ചുകളും രണ്ട് ലോക്കോമോട്ടീവുകളും (WAP-5 ) മുന്നിലും പിന്നിലും ഉണ്ടായിരിക്കും.

Keywords: Malayalam-News, National, National-News, New Delhi, Amrit Bharat, Modi, Express trains, December 30, Railway, PM Modi to flag off 2 Amrit Bharat Express trains on December 30: Check routes and other details.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.