Rozgar Mela | 71,000 പേർ കൂടി ജോലിയിലേക്ക്; നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിതരണം ചെയ്യും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



ന്യൂഡെൽഹി: (www.kvartha.com) വിവിധ സർക്കാർ വകുപ്പുകളിലും സ്ഥാപനങ്ങളിലും നിയമിച്ച 71,000 പേർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച നിയമന കത്ത് വിതരണം ചെയ്യും. കൂടാതെ, വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി നിയമനം ലഭിച്ചവരെ അഭിസംബോധന ചെയ്യും. കേന്ദ്രസർക്കാരിന്റെ 'തൊഴിൽ മേള' (Rozgaar Mela) കാമ്പയിന്റെ ഭാഗമായാണ് പരിപാടി. ഈ കാമ്പയിൻ പ്രകാരം കഴിഞ്ഞ വർഷം 10 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു.
Aster mims 04/11/2022

തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് മുൻതൂക്കം നൽകാനുള്ള മോദി സർക്കാരിന്റെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനുള്ള ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഉത്തേജകമായി തൊഴിൽ മേള പ്രവർത്തിക്കുമെന്നും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിൽ പങ്കാളിത്തത്തിനും അർഥവത്തായ അവസരങ്ങൾ പ്രദാനം ചെയ്യുമെന്നും പ്രസ്താവനയിൽ പറയുന്നു.

Rozgar Mela | 71,000 പേർ കൂടി ജോലിയിലേക്ക്; നിയമന കത്തുകൾ പ്രധാനമന്ത്രി നരേന്ദ്ര മോഡി വിതരണം ചെയ്യും


ജൂനിയർ എൻജിനീയർ, ലോക്കോ പൈലറ്റ്, ടെക്നീഷ്യൻ, ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ, കോൺസ്റ്റബിൾ, സ്റ്റെനോഗ്രാഫർ, ജൂനിയർ അക്കൗണ്ടന്റ്, ആദായനികുതി ഇൻസ്പെക്ടർ, ടീച്ചർ, നഴ്സ്, ഡോക്ടർ, സോഷ്യൽ സെക്യൂരിറ്റി ഓഫീസർ തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് പുതുതായി  നിയമനം നൽകുന്നത്.

പരിപാടിയിൽ, പുതുതായി റിക്രൂട്ട് ചെയ്തവരുടെ അനുഭവവും 'കർമയോഗി ആരംഭ്' മൊഡ്യൂളിന് കീഴിൽ പങ്കിടും. വിവിധ സർക്കാർ വകുപ്പുകളിൽ പുതുതായി റിക്രൂട്ട് ചെയ്യുന്നവർക്കായുള്ള ഓൺലൈൻ ഓറിയന്റേഷൻ കോഴ്സാണ് ഈ മൊഡ്യൂൾ.

Keywords: News,National,India,Prime Minister,Narendra Modi,Top-Headlines,New Delhi,Labours,Job,Government, PM Modi to distribute 71,000 job letters under ‘Rozgar Mela’
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia