PM Modi | തെരഞ്ഞെടുപ്പ് ചൂടിനിടെ മോദി ഗുജറാതിലേക്ക്; അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ സമൂഹ വിവാഹത്തില്‍ പങ്കെടുക്കും

 


അഹ് മദാബാദ്: (www.kvartha.com) ഗുജറാതില്‍ തെരഞ്ഞെടുപ്പ് തീയതിയും സ്ഥാനാര്‍ഥികളേയും പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം കൊഴുക്കുകയാണ്. കോണ്‍ഗ്രസിനും ബിജെപിക്കും ഒപ്പം ഒട്ടും മാറ്റ് കുറയാതെ ഇത്തവണ ആം ആദ് മിയും സജീവമായി തന്നെ രംഗത്തുണ്ട്.

പഞ്ചാബിനും ഡെല്‍ഹിക്കും പിന്നാലെ ഗുജറാത് കൂടി കൈപിടിയിലാക്കാനാണ് ആം ആദ് മിയുടെ ശ്രമം. ഇതിനായി അരവിന്ദ് കേജ് രിവാളും അനുയായികളും കച്ചകെട്ടി ഇറങ്ങിയിട്ടുണ്ട്. ഗുജറാതില്‍ ഇത്തവണ ത്രികോണ മത്സരം തന്നെയാകും നടക്കുക.

PM Modi | തെരഞ്ഞെടുപ്പ് ചൂടിനിടെ മോദി ഗുജറാതിലേക്ക്; അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ സമൂഹ വിവാഹത്തില്‍ പങ്കെടുക്കും

നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ആവേശം കൂട്ടാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാതിലേക്ക് തിരിച്ചിരിക്കുന്നത്. വല്‍സാദ് ജില്ലയില്‍ എത്തുന്ന മോദി ഞായറാഴ്ച വൈകിട്ട് മൂന്നുമണിക്ക് ജനങ്ങളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഭാവ്‌നഗറിലുള്ള സമൂഹവിവാഹത്തിലും പങ്കെടുക്കും. 'പാപ്പ നി പരി' എന്ന ലഗ്‌നോത്സവത്തിന്റെ ഭാഗമായി, അച്ഛനില്ലാത്ത 522 പെണ്‍കുട്ടികളുടെ വിവാഹമാണ് നടക്കുന്നത്.

സമൂഹവിവാഹം തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വേദിയാക്കാനാണു ബിജെപിയുടെ തീരുമാനം. ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപിക്കു വെല്ലുവിളി ഉയര്‍ത്തുമെന്നു പ്രഖ്യാപിച്ച് എഎപിയും കോണ്‍ഗ്രസും ശക്തമായി രംഗത്തുള്ളതിനാല്‍ ജനങ്ങളെ കയ്യിലെടുക്കാനുള്ള വിദ്യകളെല്ലാം പയറ്റാനാണ് ബിജെപി ശ്രമിക്കുന്നത്.

ഗുജറാത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ ഒന്നിനും അഞ്ചിനും നടക്കും. വോടെണ്ണല്‍ ഡിസംബര്‍ എട്ടിനും പ്രഖ്യാപിക്കും. 182 നിയമസഭാ മണ്ഡലങ്ങളില്‍ 89 എണ്ണത്തില്‍ ആദ്യ ഘട്ടത്തിലും 93 എണ്ണത്തില്‍ രണ്ടാം ഘട്ടത്തിലും വോടെടുപ്പ് നടക്കും. ഡിസംബര്‍ ഒന്നിന്റെ ആദ്യഘട്ട തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 14 വരെ പത്രിക നല്‍കാം. 17 വരെ പിന്‍വലിക്കാം. രണ്ടാം ഘട്ടത്തിന്റെ വിജ്ഞാപനം 10ന് ഇറങ്ങും. 17 വരെ പത്രിക സ്വീകരിക്കും. 21 വരെ പിന്‍വലിക്കാം.

Keywords: PM Modi to address rally in Valsad, attend mass marriage of over 500 girls today, Ahmedabad, News, Assembly Election, BJP, Congress, AAP, Prime Minister, Narendra Modi, Marriage, Politics, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia