'പ്രധാനമന്ത്രി നരേന്ദ്രമോദി ഉറങ്ങുന്നത് വെറും 2 മണിക്കൂര്‍ മാത്രം'; ബാക്കി സമയം മുഴുവനും രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരിക്കുന്നു

 


ന്യൂഡെല്‍ഹി: (www.kvartha.com 21.03.2022) പ്രധാനമന്ത്രി നരേന്ദ്രമോദി ഉറങ്ങുന്നത് വെറും രണ്ട് മണിക്കൂര്‍ മാത്രമാണെന്നും ബാക്കി സമയം മുഴുവന്‍ അദ്ദേഹം രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരിക്കുകയാണെന്നും മഹാരാഷ്ട്ര ബിജെപി ചീഫ് ചന്ദ്രകാന്ത് പാടീല്‍.

കോലാപൂര്‍ നോര്‍ത് ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
 
'പ്രധാനമന്ത്രി നരേന്ദ്രമോദി ഉറങ്ങുന്നത് വെറും 2 മണിക്കൂര്‍ മാത്രം'; ബാക്കി സമയം മുഴുവനും രാജ്യത്തിന് വേണ്ടി ഉണര്‍ന്നിരിക്കുന്നു


അദ്ദേഹത്തിന്റെ വാക്കുകള്‍:


'പ്രധാനമന്ത്രി ദിവസവും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. 22 മണിക്കൂറും അദ്ദേഹം ജോലി ചെയ്യുകയാണ്. നമ്മുടെ പ്രധാനമന്ത്രി രാജ്യത്തിന് വേണ്ടി ഓരോ മിനുടിലും പ്രവര്‍ത്തിക്കുന്നു. 24 മണിക്കൂറും ഉണര്‍ന്നിരിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം. രാജ്യത്തെ ഏത് പാര്‍ടിയിലും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അദ്ദേഹം ബോധവാനാണ്.' എന്നും ചന്ദ്രകാന്ത് പാടീല്‍ പറഞ്ഞു.

Keywords: PM Modi sleeps for just 2 hours every day, trying to stay awake for 24 hours for country: Maharashtra BJP chief, New Delhi, News, Politics, Election, Prime Minister, Narendra Modi, National.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia