'ഓരോരുത്തരുടെയും അകൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നുവല്ലോ, അതിന്റെ ആദ്യ ഗഡുവായി എത്തിയത് ഞാന്‍ ചിലവാക്കി'; അബദ്ധത്തില്‍ അകൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച യുവാവ് അറസ്റ്റില്‍
Sep 15, 2021, 15:27 IST
പട്‌ന: (www.kvartha.com 15.09.2021) അബദ്ധത്തില്‍ അകൗണ്ടിലെത്തിയ പണം തിരികെ നല്‍കാന്‍ വിസമ്മതിച്ച് യുവാവ്. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്ജിത് ദാസാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന് പറഞ്ഞ് അകൗണ്ടിലെത്തിയ പണം നല്‍കാന്‍ കൂട്ടാക്കാതിരുന്നത്. തുടര്‍ന്ന് ബാങ്കിന്റെ പരാതിയില്‍ യുവാവിനെ അറസ്റ്റ് ചെയ്തതായി മാന്‍സി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ പറഞ്ഞു.
ഗ്രാമീണ ബാങ്ക് ഉദ്യോസ്ഥരുടെ പിഴവിന്റെ ഫലമായി 5.5 ലക്ഷം രൂപയാണ് യുവാവിന്റെ അകൗണ്ടില്‍ നിക്ഷേപിക്കപ്പെട്ടത്. പിഴവ് തിരിച്ചറിഞ്ഞതോടെ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ട് ബാങ്ക് നിരവധി നോടീസുകള്‍ അയച്ചെങ്കിലും താന്‍ ചെലവഴിച്ചുവെന്നായിരുന്നു ദാസിന്റെ മറുപടിയെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെ ബാങ്ക് അധികൃതര്‍ നല്‍കിയ പരാതിയില്‍ രഞ്ജിത് ദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
'ഈ വര്‍ഷം മാര്‍ചില്‍ പണം ലഭിച്ചപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. ഓരോരുത്തരുടെയും അകൗണ്ടില്‍ 15 ലക്ഷം രൂപ നിക്ഷേപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വാഗ്ദാനം ചെയ്തിരുന്നുവല്ലോ. അതിന്റെ ആദ്യ ഗഡുവാണിതെന്ന് കരുതി എല്ലാം ഞാന്‍ ചെലവാക്കി. ഇപ്പോള്‍ എന്റെ അകൗണ്ടില്‍ പണമൊന്നുമില്ല' -ദാസ് പറഞ്ഞതായി പൊലീസ് അറിയിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.