PM Modi | രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചു, പാര്‍ലമെന്റില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇതിലൂടെ പുറത്തുവന്നത് വെറുപ്പിന്റെ രാഷ്ട്രീയം; 'റിപബ്ലികിന്റെ അധ്യക്ഷയെന്ന നിലയിലുള്ള ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യം ചരിത്രപരം, രാജ്യത്തെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രചോദനമെന്നും പ്രധാനമന്ത്രി

 


ന്യൂഡെല്‍ഹി: (www.kvartha.com) രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ചിലര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ചയിലാണു പ്രധാനമന്ത്രിയുടെ പരാമര്‍ശം. പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ഇതിലൂടെ വെറുപ്പിന്റെ രാഷ്ട്രീയം പുറത്തുവന്നുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

PM Modi | രാഷ്ട്രപതിയെ ചിലര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചു, പാര്‍ലമെന്റില്‍ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇതിലൂടെ പുറത്തുവന്നത് വെറുപ്പിന്റെ രാഷ്ട്രീയം; 'റിപബ്ലികിന്റെ അധ്യക്ഷയെന്ന നിലയിലുള്ള ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യം ചരിത്രപരം, രാജ്യത്തെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രചോദനമെന്നും പ്രധാനമന്ത്രി

'റിപബ്ലികിന്റെ അധ്യക്ഷയെന്ന നിലയിലുള്ള രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെണ്‍മക്കള്‍ക്കും സഹോദരിമാര്‍ക്കും പ്രചോദനവുമാണെന്നും പറഞ്ഞ മോദി ആദിവാസി സമൂഹത്തിന്റെ അഭിമാനം വര്‍ധിപ്പിച്ചിരിക്കുകയാണ് രാഷ്ട്രപതിയെന്നും വിലയിരുത്തി. സ്വാതന്ത്ര്യം ലഭിച്ചു വര്‍ഷങ്ങള്‍ക്കുശേഷം, ആദിവാസി സമൂഹത്തിന് അഭിമാനബോധവും അവരുടെ ആത്മവിശ്വാസവും വര്‍ധിച്ചു. ഇതിനു രാജ്യവും ലോക്‌സഭയും രാഷ്ട്രപതിയോടു നന്ദിയുള്ളവരാണ്' എന്നും പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയുടെ വാക്കുകള്‍ പരാമര്‍ശിച്ച പ്രധാനമന്ത്രി, ഒരു മുതിര്‍ന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്നും അവര്‍ വെറുപ്പ് പ്രകടിപ്പിച്ചുവെന്നും പറയുകയുണ്ടായി. ഇത്തരം കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ ഉള്ളിലെ വെറുപ്പിന്റെ വികാരം പുറത്തുവന്നു. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കാള്‍ ഒഴിവാക്കിയതിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ചില ആളുകളുടെ പ്രസംഗം ശ്രദ്ധിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പേരുപറയാതെ പ്രധാനമന്ത്രി പരാമര്‍ശിച്ചു. അദാനിയും പ്രധാനമന്ത്രിയും തമ്മില്‍ ബന്ധമുണ്ടെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന്റെ വളര്‍ചയില്‍ ചിലര്‍ നിരാശരാണെന്ന് ആരോപിച്ച പ്രധാനമന്ത്രി, തുടര്‍ചയായ ജനവിധിയാണ് ഈ നിരാശയ്ക്കു കാരണമെന്നും അഭിപ്രായപ്പെട്ടു. വിലക്കയറ്റവും തൊഴിലില്ലായ്മയും പഴങ്കഥയായി. യുപിഎ സര്‍കാരിന്റെ അഴിമതികള്‍ എണ്ണിപ്പറഞ്ഞ പ്രധാനമന്ത്രി, യുപിഎയുടെ പത്തുവര്‍ഷം കുംഭകോണങ്ങളുടേതെന്നാണെന്നും ആരോപിച്ചു.

വളരേണ്ട കാലത്ത് 2 ജി അഴിമതി നടത്തി. എന്നാല്‍ ഇന്‍ഡ്യയ്ക്ക് ഇന്നു സുസ്ഥിരതയുണ്ട്. അവരുടെ കാലത്ത് ഭീകരപ്രവര്‍ത്തനം ഉണ്ടായിരുന്നു. തൊഴിലില്ലായ്മ രൂക്ഷമായിരുന്നുവെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മോദിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ചാല്‍ വഴിതെളിയുമെന്ന് ചിലര്‍ കരുതുന്നു. രാജ്യസേവനത്തിനായി സമര്‍പ്പിച്ച ജീവിതമാണിത്. അതുകൊണ്ടുതന്നെ വ്യാജ ആരോപണങ്ങള്‍ രാജ്യം തള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി. 'മോദി' വിളിയുമായി ഭരണപക്ഷം പ്രധാനമന്ത്രിയുടെ പ്രസംഗത്തിനു കയ്യടിച്ചപ്പോള്‍, 'അദാനി' വിളിയുമായി പ്രതിപക്ഷം ബഹളം വച്ചു.

Keywords: PM Modi replies to Lok Sabha debate on President's address, New Delhi, News, Politics, Lok Sabha, Prime Minister, Narendra Modi, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia