Tiger census | ഇന്ത്യയിലുള്ളത് 3,167 കടുവകള്‍; 2022 ലെ സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com) പ്രോജക്ട് ടൈഗര്‍ ഈ മാസം ആദ്യം 50 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ അടയാളമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ഏറ്റവും പുതിയ കടുവ സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ടു. 2022 ലെ കണക്കനുസരിച്ച്, ഇന്ത്യയില്‍ 3,167 കടുവകളാണുള്ളത്, 2018 ലെ അവസാന സെന്‍സസ് പുറത്തുവന്നപ്പോള്‍ ഇത് 2,967 ആയിരുന്നു.
             
Tiger census | ഇന്ത്യയിലുള്ളത് 3,167 കടുവകള്‍; 2022 ലെ സെന്‍സസ് കണക്കുകള്‍ പുറത്തുവിട്ട് പ്രധാനമന്ത്രി മോദി

1973-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ആരംഭിച്ച പ്രോജക്ട് ടൈഗര്‍, ഏപ്രില്‍ ഒന്നിന് സുവര്‍ണ ജൂബിലി പൂര്‍ത്തിയാക്കി. 'പ്രോജക്റ്റ് ടൈഗറിന്റെ 50 വര്‍ഷത്തെ അനുസ്മരണ' പരിപാടിയില്‍, പ്രധാനമന്ത്രി മോദി ഇന്റര്‍നാഷണല്‍ ബിഗ് ക്യാറ്റ്‌സ് അലയന്‍സ് (IBCA) ആരംഭിച്ചു. കടുവ, സിംഹം, പുള്ളിപ്പുലി, മഞ്ഞു പുള്ളിപ്പുലി, പ്യൂമ, ജാഗ്വാര്‍, ചീറ്റ എന്നിവയുടെ സംരക്ഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈ പദ്ധതി.

സിംഹങ്ങളുടെ എണ്ണം 2015ല്‍ 525 ആയിരുന്നത് 2020ല്‍ 675 ആയി ഉയര്‍ന്നതായും പുള്ളിപ്പുലികളുടെ എണ്ണം വെറും നാല് വര്‍ഷത്തിനുള്ളില്‍ 60% വര്‍ധിച്ചതായും മോഡി ചടങ്ങില്‍ പറഞ്ഞു. രാവിലെ ചാമരാജനഗര്‍ ജില്ലയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വ് സന്ദര്‍ശിച്ച മോദി, സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ഫീല്‍ഡ് സ്റ്റാഫുകളുമായും സ്വയം സഹായ സംഘങ്ങളുമായും സംവദിച്ചു. ചാമരാജനഗര്‍ ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതത്തിലെ തെപ്പക്കാട് ആന ക്യാമ്പ് സന്ദര്‍ശിക്കുകയും ആനത്താവളത്തിലെ പാപ്പാന്മാരുമായും മറ്റും സംസാരിക്കുകയും ചെയ്തു.

Keywords: National News, Narendra Modi, Modi Government, News Delhi News, Census, Prime Minister, Tiger, Animal, PM Modi releases tiger census data: 3,167 tigers in 2022.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia