PM Modi | ഗ്രൂപ് ഫോടോയ്ക്ക് നിന്നത് രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടേയും കൈകളില്‍ പിടിച്ച്; അനുമോദന ചടങ്ങില്‍ ട്വന്റി20 ലോകകപ്പ് ട്രോഫിയില്‍ തൊടാതെ മോദി; ആരാധകരുടെ കമന്റുകള്‍ ഇങ്ങനെ!


ട്രോഫി സ്വന്തമാക്കിയവരെ ബഹുമാനിക്കുന്ന നടപടിയാണ് പ്രധാനമന്ത്രിയുടേതെന്നാണ് വിമര്‍ശനം
രണ്ട് മണിക്കൂറോളമാണ് താരങ്ങള്‍ വസതിയില്‍ ചെലവഴിച്ചത്
ന്യൂഡെല്‍ഹി: (KVARTHA) കഴിഞ്ഞദിവസമാണ് ട്വന്റി20 ലോകകപ്പ് വിജയത്തിനുശേഷം ഇന്‍ഡ്യന്‍ ക്രികറ്റ് താരങ്ങള്‍ ജന്മനാട്ടില്‍ തിരിച്ചെത്തിയത്. ഡെല്‍ഹിയിലായിരുന്നു വിമാനമിറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് താരങ്ങള്‍ ഡെല്‍ഹിയില്‍ ഇറങ്ങിയത്.
വ്യാഴാഴ്ച രാവിലെ ആറു മണിക്ക് ഡെല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ച ശേഷം രണ്ട്
മണിക്കൂറോളം ചെലവഴിച്ച് പ്രഭാത ഭക്ഷണവും കഴിച്ച് ഉച്ചയോടെയാണ് മുംബൈയിലേക്ക് തിരിച്ചത്.
PM Narendra Modi didn't hold the World Cup trophy, instead held Rohit and David's hands. 🌟 pic.twitter.com/0gzbfHxGmx
— Mufaddal Vohra (@mufaddal_vohra) July 4, 2024
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് പ്രധാനമന്ത്രിക്ക് ലോകകപ്പ് ട്രോഫി നല്‍കിയെങ്കിലും, ഫോടോയ്ക്കു പോസ് ചെയ്യുമ്പോള്‍ ട്രോഫിയില്‍ തൊടാന്‍ മോദി തയാറായിരുന്നില്ല. രാഹുല്‍ ദ്രാവിഡിന്റെയും രോഹിത് ശര്‍മയുടേയും കൈകളില്‍ പിടിച്ചാണ് പ്രധാനമന്ത്രി ഗ്രൂപ് ഫോടോയ്ക്ക് നിന്നത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ട്രോഫി സ്വന്തമാക്കിയവരെ ബഹുമാനിക്കുന്ന നടപടിയാണ് മോദിയുടേതെന്ന വിമര്‍ശനമാണ് പ്രധാനമായും ആരാധകരുടെ ഭാഗത്തുനിന്നും ഉയരുന്നത്.
നേരത്തെ ലോകകപ്പ് ട്രോഫി പിടിച്ചുയര്‍ത്തിയ ബിസിസിഐ സെക്രടറി ജയ് ഷായ്‌ക്കെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഫൈനല്‍ മത്സരത്തിനുശേഷം ഇന്‍ഡ്യന്‍ ക്രികറ്റ് ടീമിന് ട്രോഫി സമ്മാനിച്ചതിന് പിന്നാലെയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം ജയ് ഷായും ട്രോഫി ഉയര്‍ത്തിയത്. ഇതാണു വിമര്‍ശനങ്ങള്‍ക്കു വഴിവെച്ചത്.
ഡെല്‍ഹിയിലെ സ്വീകരണങ്ങള്‍ക്കു ശേഷം താരങ്ങള്‍ മുംബൈയില്‍ റോഡ് ഷോ നടത്തി. ഓപണ്‍ ബസിലാണ് താരങ്ങള്‍ വാങ്കഡെ സ്റ്റേഡിയത്തിലേക്ക് പോയത്. രാത്രി 7.45ന് ന് തുടങ്ങിയ വിക്ടറി പരേഡ് ഒന്‍പതു മണിയോടെ സ്റ്റേഡിയത്തിലെത്തി. വാങ്കഡെ സ്റ്റേഡിയത്തില്‍വച്ച് താരങ്ങള്‍ക്ക് ബിസിസിഐ പ്രഖ്യാപിച്ച 125 കോടി രൂപ സമ്മാനത്തുകയും കൈമാറി.
ആയിര കണക്കിന് ആരാധകരാണ് തങ്ങള്‍ക്ക് കപ്പ് സമ്മാനിച്ച താരങ്ങളെ കാണാന്‍ റോഡിന്റെ ഇരുവശത്തും തടിച്ചുകൂടിയത്. ഇന്‍ഡ്യ ഇന്‍ഡ്യ എന്ന് കൂവി വിളിക്കുകയും ചെയ്തു. പലരും വാഹനങ്ങള്‍ക്ക് മുകളിലും മരത്തിന്റെ മുകളിലും വരെ കയറി നിന്ന് ഫോടോ എടുക്കുകയുണ്ടായി. ആളുകളുടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.