സഹപൈലറ്റിൻ്റെ ആക്രമണത്തിൽ പരിക്കേറ്റിട്ടും സമചിത്തത കൈവിട്ടില്ല; വിമാന ദുരന്തം ഒഴിവാക്കിയ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി; 'ഇന്ത്യ നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നു'

 
PM Modi praises Indian pilot Smit Machar for averting Fly Dubai disaster mid-air

Photo Credit: X/Ariel Oseran, Facebook/ Narendra Modi

ADVERTISEMENT

● അക്രമിയെ കീഴ്പ്പെടുത്തി സൗദിയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു
● ആക്രമണത്തിൽ പരിക്കേറ്റ മുംബൈ സ്വദേശി ക്യാപ്റ്റൻ മച്ചാറിന് ഇസ്രയേലി ഡോക്ടർ ചികിത്സ നൽകി
● ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള പൈലറ്റാണ് ഇദ്ദേഹം

ന്യൂഡൽഹി: (KVARTHA) ഫ്ളൈ ദുബൈ വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം ധൈര്യവും നിശ്ചയദാർഢ്യവുമാണ് പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Aster_MIMS

'അദ്ദേഹത്തിൻ്റെ ധീരത ആളുകളുടെ ജീവൻ രക്ഷിക്കുകയും ദുരന്തത്തെ തടയുകയും ചെയ്തു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും ശക്തിക്കും ആരോഗ്യത്തിനുമായി പ്രാർഥിക്കുന്നുവെന്നും' അദ്ദേഹം എക്സിൽ കുറിച്ചു.


സഹപൈലറ്റിൻ്റെ ആക്രമണം

ദുബൈയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് പറന്ന ഫ്ളൈ ദുബൈ വിമാനത്തിലാണ് 2026 സെപ്റ്റംബർ 30 ബുധനാഴ്ച സംഭവം ഉണ്ടായത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും പരിക്കേൽപ്പിക്കുകയും ചെയ്തു. പൈലറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്നും വിമാനം ഇടിച്ചിറക്കാൻ ശ്രമിച്ചെന്നുമാണ് യാത്രക്കാർ പറയുന്നത്.

ക്യാപ്റ്റൻ മച്ചാറിന് ഇതിനിടെ പരിക്കേറ്റു. തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമം കാട്ടിയ പൈലറ്റിനെ കീഴ്പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റ് രണ്ടു പൈലറ്റുമാർ വിമാനനിയന്ത്രണം ഏറ്റെടുത്ത് തിരിച്ചിറക്കിയതോടെയാണ് ദുരന്തം വഴിമാറിയത്. സൗദി അറേബ്യയിലെ തബൂക്കിൽ വിമാനം അടിയന്തരമായി ഇറക്കുകയായിരുന്നു.

13 വർഷത്തെ പരിചയസമ്പത്ത്

ദുബൈയിൽ നിന്ന് പുറപ്പെട്ട വിമാനം ഇസ്രയേൽ അതിർത്തിയിലേക്ക് അടുക്കവേയാണ് ബുധനാഴ്‌ച ഈ സാഹചര്യമുണ്ടായത്. പരിക്കേറ്റ ക്യാപ്റ്റൻ മച്ചാറിന് വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് അടിയന്തര ചികിത്സ നൽകിയത്. മുംബൈ സ്വദേശിയാണ് ക്യാപ്റ്റൻ മച്ചാർ. അടിയന്തര ഘട്ടങ്ങളിൽ സമചിത്തത കൈവിടാതെ വിമാനം സുരക്ഷിതമായി നിലനിർത്താൻ അദ്ദേഹത്തിൻ്റെ പ്രവൃത്തിപരിചയം സഹായകമായി.

ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയവും 9,750-ലധികം ഫ്ലൈയിംഗ് മണിക്കൂറുകളുമുള്ള പൈലറ്റാണ് ക്യാപ്റ്റൻ സ്മിത് മച്ചാർ. മുൻപ് 10 വർഷത്തോളം ഇന്ത്യയിലെ സ്പൈസ്ജെറ്റിൽ സീനിയർ കമാൻഡറായും ലൈൻ ട്രെയിനിങ് ക്യാപ്റ്റനായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. തുടർന്ന് 2022 ജൂണിലാണ് യുഎഇ അധിഷ്‌ഠിത വിമാനക്കമ്പനിയായ ഫ്ളൈ ദുബൈയിൽ ക്യാപ്റ്റനായി ചേർന്നത്.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: PM Modi praises pilot Smit Machar for preventing Fly Dubai disaster.

#Kvartha #SmitMachar #FlyDubai #IndianPilot #PMModi #AviationNews #MalayalamNews #SobhaNews

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia