PM Modi |തുരങ്കപാത നടന്ന് കാണുന്നതിനിടെ വഴിയില്‍ കിടക്കുന്ന ചപ്പുചവറുകള്‍ കയ്യിലെടുത്ത് മോദി: വീഡിയോ വൈറല്‍
Jun 19, 2022, 20:51 IST
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ ശുചീകരിക്കാനുള്ള 'സ്വച്ഛ് ഭാരത്' പദ്ധതിയോടുള്ള പ്രതിബദ്ധത വീണ്ടും തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരത്തെ കടല്‍തീരത്തെ മാലിന്യങ്ങള്‍ പെറുക്കുന്ന മോദിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
എന്നാല്‍ ഇപ്പോള്‍ മോദിയുടെ മറ്റൊരു വീഡിയോയും വൈറലാകുകയാണ്. രാജ്യതലസ്ഥാനത്ത് പ്രഗതി മൈതാന്‍ ഇന്റഗ്രേറ്റഡ് ട്രാന്‍സിറ്റ് ഇടനാഴി പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം പദ്ധതിയുടെ ഭാഗമായ തുരങ്കപാത നടന്നു കാണവേ, വഴിയില്‍ കിടക്കുന്ന ചപ്പുചവറുകള്‍ കയ്യിലെടുത്ത് മുന്നോട്ടു നീങ്ങുന്ന പ്രധാനമന്ത്രിയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
ഒഴിഞ്ഞ ഒരു വെള്ളക്കുപ്പിയും മറ്റൊരു മാലിന്യക്കടലാസുമാണ് മോദി റോഡില്‍നിന്നു കൈകൊണ്ട് പെറുക്കിയെടുത്തത്. റോഡില്‍നിന്നു പെറുക്കിയ ചവറുകള്‍ കയ്യില്‍പ്പിടിച്ചു മോദി നടത്തം തുടരുന്നത് വീഡിയോയില്‍ കാണാം. ബിജെപി നേതാക്കള്‍ ഉള്‍പെടെയുള്ളവര്‍ വീഡിയോ ട്വീറ്റ് ചെയ്തു.
പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളുമാണ് മോദി ഉദ്ഘാടനം ചെയ്തത്. നഗരത്തിലെ സുഗമമായ ഗതാഗതത്തിന് അത്യാധുനിക സൗകര്യങ്ങള്‍ പാതയില്‍ ഒരുക്കിയിട്ടുണ്ട്. ഡിജിറ്റല്‍ നിയന്ത്രിത സിസിടിവിയും പൊതുഅറിയിപ്പ് സംവിധാനവും പ്രത്യേകതയാണ്.
#WATCH | Prime Minister Narendra Modi picks up litter at the newly launched ITPO tunnel built under Pragati Maidan Integrated Transit Corridor, in Delhi
— ANI (@ANI) June 19, 2022
(Source: PMO) pic.twitter.com/mlbiTy0TsR
Keywords: PM Modi picks up litter at newly-opened Delhi's Pragati Maidan tunnel; video surfaces, New Delhi, News, Politics, Social Media, Prime Minister, Narendra Modi, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.