PM Modi | അണക്കെട്ടില്‍ ജലപൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

 


മുംബൈ: (KVARTHA) മഹാരാഷ്ട്രയിലെ ഷിര്‍ദിയിലുള്ള നില്‍വണ്ടേ അണക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജലപൂജ നടത്തി. അണക്കെട്ട് സന്ദര്‍ശിച്ച പ്രധാനമന്ത്രി, കനാലിലെ വെള്ളം തുറന്നുവിടുന്ന ചടങ്ങും നിര്‍വഹിച്ചു. 'നീണ്ട കാത്തിരിപ്പിന് അന്ത്യം കുറിക്കുന്ന നിര്‍ണായക നിമിഷമാണ് നില്‍വണ്ടേ അണക്കെട്ടിലെ ജല പൂജ. പൊതുജനങ്ങളുടെ നന്മയ്ക്കായി ജല്‍ ശക്തിയെ ഉപയോഗപ്പെടുത്താനുള്ള ഞങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത കൂടിയാണ് ഇത് പ്രകടമാക്കുന്നത്', എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു.
            
PM Modi | അണക്കെട്ടില്‍ ജലപൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

അഹ്മദ് നഗര്‍ ജില്ലയുമായി ബന്ധിപ്പിക്കുന്ന കനാലുകളുടെ ശൃംഖലയാണ് അണക്കെട്ടിനുള്ളത്. അണക്കെട്ട് എന്ന ആശയം 1970 ല്‍ വിഭാവനം ചെയ്തു, 5,177 കോടി രൂപ ചെലവിലാണ് ഇത് വികസിപ്പിച്ചത്. കൂടാതെ, മഹാരാഷ്ട്രയിലെ ഷിര്‍ദിയിലുള്ള സായിബാബ സമാധി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനവും പൂജയും നടത്തി. പൂജയ്ക്ക് ശേഷം മോദി പുതിയ ദര്‍ശന്‍ ക്യൂ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു. 112 കോടി രൂപ ചിലവില്‍ നിര്‍മിച്ച പുതിയ സമുച്ചയം, ഭക്തര്‍ക്ക് കാത്തിരിപ്പിനായി രൂപകല്‍പ്പന ചെയ്ത അത്യാധുനിക സൗകര്യങ്ങള്‍ അടങ്ങിയതാണ്.
                 
PM Modi | അണക്കെട്ടില്‍ ജലപൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

ഡെല്‍ഹിയില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ അഹ്മദ് നഗര്‍ ജില്ലയിലെ ഷിര്‍ദി വിമാനത്താവളത്തില്‍ എത്തിയത്. മഹാരാഷ്ട്ര ഗവര്‍ണര്‍ രമേഷ് ബായിസ്, മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്നാവിസ്, അജിത് പവാര്‍, റവന്യൂ മന്ത്രി രാധാകൃഷ്ണ വിഖേ പാട്ടീല്‍ എന്നിവര്‍ സ്വീകരിച്ചു.
             
PM Modi | അണക്കെട്ടില്‍ ജലപൂജ നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; വീഡിയോ

Keywords: PM Modi, Jal Pujan, Nilwande dam, National News, Narendra Modi, PM Modi performs 'Jal Pujan' at Nilwande dam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia