ലതാ മങ്കേഷ്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പിച്ച് പ്രധാനമന്ത്രി; ശിവാജി പാര്‍കിലെത്തിയ മോദി ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 06.02.2022) ഇന്‍ഡ്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ക്ക് അന്ത്യാഞ്ജലി അര്‍പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വൈകിട്ട് ആറേകാലിന് മുംബൈ ശിവാജി പാര്‍കിലെത്തിയ മോദി, ഭൗതികശരീരത്തില്‍ പുഷ്പചക്രം സമര്‍പിച്ചു. സംസ്കാര ചടങ്ങുകള്‍ ശിവാജി പാര്കില് തുടങ്ങി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താകറെ ഉള്‍പെടെയുള്ള നിരവധി പ്രമുഖര്‍ നേരിട്ടു പങ്കെടുക്കും. വൈകിട്ട് അഞ്ചേമുക്കാലോടെ വിലാപയാത്രയായാണ് ഭൗതികശരീരം ശിവാജി പാര്കിലെത്തിച്ചത്. വഴിയിലുടനീളം നിരവധിയാളുകളാണ് പ്രിയപ്പെട്ട ലതാ ദീദിയെ അവസാനമായി കാണാന്‍ കാത്തുനിന്നത്. മുംബൈ ബ്രീച് കാന്‍ഡി ആശുപത്രിയില്‍നിന്ന് ഉച്ചയോടെ വസതിയിലെത്തിച്ച ഭൗതികശരീരത്തില്‍ നിരവധിപേര്‍ അന്ത്യാഞ്ജലി അര്പിച്ചു.
ഞായറാഴ്ച രാവിലെയാണ് ലതാ മങ്കേഷ്കര്‍ അന്തരിച്ചത്. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ടു മുതല്‍ ചികിത്സയിലായിരുന്നു. കോവിഡ് മുക്തയായതിനെ തുടര്‍ന്ന് ആരോഗ്യം മെച്ചപ്പെട്ടിരുന്നെങ്കിലും നിരീക്ഷണത്തില്‍ തുടരുന്നതിനിടെ നില വഷളായി. തുടര്‍ന്ന് കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.
ഇന്‍ഡ്യയുടെ വാനമ്പാടിയുടെ വിയോഗത്തില്‍ രാജ്യത്ത് രണ്ടു ദിവസം ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ആദരസൂചകമായി ദേശീയ പതാക രണ്ട് ദിവസത്തേക്ക് പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്ര സര്‍കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
Keywords: PM Modi pays floral tributes to legendary singer, Mumbai, News, Prime Minister, Narendra Modi, Singer, Dead Body, National.