PM Modi | പൊലീസുകാര്‍ക്ക് 'ഒരു രാജ്യം ഒരു യൂനിഫോം' എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (www.kvartha.com) പൊലീസുകാര്‍ക്ക് 'ഒരു രാജ്യം ഒരു യൂനിഫോം' എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ ആഭ്യന്തരമന്ത്രിമാരുടെ ചിന്തന്‍ ശിബിരത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

പൊലീസിന് ഒരു രാജ്യം, ഒരു യൂനിഫോം എന്നത് ഒരു ആശയം മാത്രമാണ്. അത് നിങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നില്ല. വെറുതെ ഒന്ന് ആലോചിച്ചു നോക്കൂ. ഇത് സംഭവിക്കാം, അത് അഞ്ച്, 50 അല്ലെങ്കില്‍ 100 വര്‍ഷത്തിനുള്ളില്‍ സംഭവിക്കാം. അതിനെക്കുറിച്ച് ചിന്തിക്കൂ, എന്നും മോദി പറഞ്ഞു. രാജ്യത്തുടനീളമുള്ള പൊലീസിന്റെ വ്യക്തിത്വം ഒരുപോലെ ആയിരിക്കുമെന്ന് കരുതുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

ക്രമസമാധാനത്തിന്റെയും സുരക്ഷയുടെയും ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ നേരിടാന്‍ എല്ലാ ഏജന്‍സികളുടെയും യോജിച്ച പ്രവര്‍ത്തനം ആവശ്യമായതിനാല്‍ പഴയ നിയമങ്ങള്‍ അവലോകനം ചെയ്യാനും നിലവിലെ സാഹചര്യത്തിലേക്ക് അവ ഭേദഗതി ചെയ്യാനും അദ്ദേഹം സംസ്ഥാന സര്‍കാരുകളോട് അഭ്യര്‍ഥിച്ചു.

പൊലീസിനെക്കുറിച്ച് നല്ല ധാരണ നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും ഇവിടെയുള്ള തെറ്റുകള്‍ പരിഹരിക്കണമെന്നും മോദി പറഞ്ഞു.

പൊലീസിനെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടില്‍ ഗുണകരമായുള്ള മാറ്റം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങളിലെ ക്രമസമാധാനമെന്നത് അതാത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. എന്നാലത് രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുന്നതുമാണ്. സംസ്ഥാനങ്ങള്‍ക്ക് പരസ്പരം ഒരുപാട് പഠിക്കാനാകുമെന്നും അത് രാജ്യത്തിന്റെയും ജനങ്ങളുടെയും ഉന്നതിയ്ക്ക് വഴിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സാങ്കേതികവിദ്യ വളരുന്നതിനനുസരിച്ച് കുറ്റകൃത്യങ്ങളും വ്യത്യാസപ്പെടുകയാണ്. അതുകൊണ്ട് ക്രമസമാധാനം പരിപാലിക്കുന്നതില്‍ സംസ്ഥാന-കേന്ദ്ര ഏജന്‍സികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. 

PM Modi | പൊലീസുകാര്‍ക്ക് 'ഒരു രാജ്യം ഒരു യൂനിഫോം' എന്ന ആശയം മുന്നോട്ടുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി


അതിര്‍ത്തികള്‍ക്കപ്പുറത്തേക്കും കുറ്റകൃത്യങ്ങള്‍ നീളുന്ന സാഹചര്യത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഒരേ വൈദഗ്ധ്യത്തോടെ ഒറ്റക്കെട്ടായി നേരിടുകയാണ് വേണ്ടതെന്നും മോദി പറഞ്ഞു.

വ്യാജവാര്‍ത്തകളെക്കുറിച്ച് നമുക്ക് ശ്രദ്ധവേണം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലപ്പോള്‍ രാജ്യത്ത് കൊടുങ്കാറ്റു തന്നെ തുറന്നുവിട്ടേക്കാം. ഇത്തരം വാര്‍ത്തകള്‍ തിരിച്ചറിയുന്നതിന് നാം ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കണമെന്നും മോദി വ്യക്തമാക്കി.

വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചിന്തന്‍ ശിബിരത്തില്‍ പങ്കെടുത്തിരുന്നു. ലഹരിക്കടത്ത് ഉള്‍പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്ര സഹായം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 16 സംസ്ഥാനങ്ങളിലെ ഉപമുഖ്യമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. അമിത് ഷായാണ് യോഗത്തില്‍ അധ്യക്ഷത വഹിച്ചത്.

Keywords: PM Modi moots idea of 'One Nation, One Uniform' for police, New Delhi, News, Police, Prime Minister, Narendra Modi, National, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia