PM Modi | 'മനോഹരമായ ഒരു അനുഭവമായിരുന്നു'; നടി സൈറ ബാനുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

 


ന്യൂഡെല്‍ഹി: (KVARTHA) മുതിര്‍ന്ന നടി സൈറ ബാനുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചുള്ള അനുഭവം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എക്‌സിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പങ്കുവെച്ചത്. താരവുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങളും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. അന്തരിച്ച ഇതിഹാസ നടന്‍ ദിലീപ് കുമാറിന്റെ ഭാര്യയാണ് സൈറ ബാനു.

PM Modi | 'മനോഹരമായ ഒരു അനുഭവമായിരുന്നു'; നടി സൈറ ബാനുവുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

'സൈറ ബാനു ജിയുമായുള്ള കൂടിക്കാഴ്ച മനോഹരമായ ഒരു അനുഭവമായിരുന്നു. സിനിമാ ലോകത്തെ സൈറ ബാനുവിന്റെ മികച്ച പ്രകടനങ്ങള്‍ തലമുറകള്‍ തോറും പ്രശംസിക്കപ്പെടും. ഞങ്ങള്‍ വിവിധ വിഷയങ്ങളില്‍ ചര്‍ച നടത്തി'-എക്‌സില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി കുറിച്ചു. വെള്ളിയാഴ്ചയാണ് സൈറ ബാനുവും മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്.

1961-ല്‍ ഷമ്മി കപൂറിനൊപ്പം 'ജംഗ്ലീ' എന്ന ചിത്രത്തിലൂടെയാണ് സൈറ ബാനു വെള്ളിത്തിരയിലെത്തിയത്. ഈ ചിത്രത്തിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഷാഗിര്‍ഡ് (1967), ദിവാന (1968), സഗീന (1974) എന്നീ ചിത്രങ്ങളിലൂടെ മൂന്ന് തവണ മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ദിലീപ് കുമാറുമായുള്ള വിവാഹ ശേഷവും സിനിമയില്‍ സൈറ ബാനു അഭിനയിച്ചിരുന്നു.

Keywords:  PM Modi Meets Saira Banu: ‘Her Pioneering Work In Cinema Admired Across Generations’, New Delhi, News, PM Modi, Meeting, Actress Saira Banu, Pictures, Post, Award, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia